അപ്പോഴും കളിക്കാൻ എനിക്ക് എന്തോ ഒരു ആഗ്രഹം തോന്നിയിരുന്നില്ല. പക്ഷേ ഞാൻ അപ്പോഴേക്കും അവളുടെ അടിമയെ പോലെ ആയി മാറിയിരുന്നത് തിരിച്ചറിഞ്ഞിരുന്നില്ല. അവളുടെ എന്ത് ആവിശ്യത്തിനും എന്നെ വിളിച്ചു ആവിശ്യം നേടുന്നതിൽ അവൾ മിടുക്കി ആയിരുന്നു.
പതിയെ പതിയെ വലിയ ഡിമാൻഡ് തുടങ്ങിയ സമയത്ത് എനിക്ക് എന്തോപോലെ തോന്നി ഞാൻ അല്പം കടുപ്പം പ്രകടിപ്പിക്കാൻ തുടങ്ങി, അതോടെ അവൾ വലിയ പുണ്യാളത്തി ആയി എന്നുള്ള രീതിയും. ഒടുക്കം ഇതെല്ലാം തുടങ്ങിയത് ഞാൻ മാത്രം ആണ്, എന്റെ സുഖത്തിനും കഴപ്പിനും വേണ്ടി ഞാൻ അവളെ ഉപയോഗിക്കുന്നു എന്ന രീതിയിൽ അവളുടെ പെരുമാറ്റം മാറിയതോടെ ഞാൻ പൂർണമായി അവളുടെ സൗഹൃദം നിർത്തി.
ക്ലാസ്സിൽ എല്ലാർക്കും അതൊരു ഞെട്ടൽ ആയിരുന്നു. അവരുടെ ഉള്ളിൽ എല്ലാം ഉണ്ടായ തെറ്റിദ്ധാരണ ഞാനും അവളും പ്രണയത്തിലായി, അവളുടെ കല്യാണം അടുത്തപ്പോൾ എനിക്ക് സഹിക്കാൻ വയ്യാതെ പിണങ്ങിയത് ആണെന്ന്. ഞാൻ അതൊന്നും പറഞ്ഞു തിരുത്താൻ നിന്നില്ല. അവളുടെ കല്യാണത്തിന് ഞാൻ പങ്കെടുക്കാത്തത് കൂടി ആയപ്പോൾ എല്ലാരും അത് അങ്ങ് സ്വയം ഉറപ്പിച്ചു.
ഓർമകളിൽ നിന്നും ഒരു ദീർഘ ശ്വാസത്തോടെ ഞാൻ തിരിച്ചു വന്നു. എന്തായാലും രഞ്ജു പറഞ്ഞത് പോലെ ഒന്ന് പോയി നോക്കാം, എന്റെ ആവിശ്യം ആയി പോയില്ലേ, ഞാൻ സ്വയം ഒരു തീരുമാനത്തിലെത്തി.
പോകുന്ന വഴി ബൈക്ക് നിർത്തി വഴിയിൽ ഒരു കടയിൽ നിന്ന് കുറച്ച് സാധനങ്ങൾ വാങ്ങി, ഒരു കിലോ ഏത്ത പഴവും, ബാക്കി കുറച്ച് ബേക്കറി സാധനങ്ങളും.
അവളുടെ വീട്ടിലേക്കുള്ള ഇടറോഡ് തിരിഞ്ഞ് കേറി, മുഴുവൻ റബ്ബർ പുരയിടം ആണ് ചുറ്റും ഇടക്ക് ഇടക്ക് ഓരോ വീടുകൾ ഉണ്ട്, അതും റബ്ബർ പുരയിടത്തിൽ തന്നെ.