ശ്രുതി ആ പറഞ്ഞതും അവളുടെ ആ മോതിരം എന്നുള്ള വാഗ്ദാനവും എല്ലാം കൂടി കേട്ട് ഞാൻ ആകെ ആശയകുഴപ്പത്തിലായി, എന്ത് ചെയ്യണം എന്ന് അറിയാതെ ആകെ ഒരു കുഴച്ചിൽ… ഇവൾ എന്നേം എന്റെ മനോവികാരത്തേയും വിലയിടുകയാണോ…? ഇവളുടെ ഈ വാഗ്ദാനം ഞാൻ കൈപ്പറ്റിയാൽ ഞാൻ സ്വയം വിലയില്ലാത്തവൻ ആകുമോ…? ഇല്ല ഇത് സ്വീകരിക്കാം, കാരണം ആവിശ്യം അവൾക്ക് ആണ്, അല്ലെങ്കിൽ അവൾ ഇത്രയും കള്ളം പറഞ്ഞ് മറ്റുള്ളവരെ ഒഴിവാക്കി ഒരു സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കില്ലായിരുന്നു… അവൾ സത്യത്തിൽ യാചിക്കുക ആണ്, എന്ത് വേണമോ തരാൻ തയ്യാറാണ് എന്നാണ് അവളുടെ മനസ്സിൽ. അപ്പോഴും എനിക്ക് തന്നെയാണ് പരമാധികാരം. എന്റെ മനസിൽ ചെറിയൊരു മധുര പ്രതികാര പുഞ്ചിരി വിരിഞ്ഞു.
“ഓ ശരി, പണ്ടാരം അടങ്ങാൻ ആയിട്ട് എനിക്ക് ഏത് നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്…” എന്റെ മനസിലെ സന്തോഷം ഞാൻ പുറത്ത് കാണിക്കാതെ ഞാൻ സമ്മതിച്ചു.
ശ്രുതിയുടെ മുഖത്ത് സന്തോഷത്തോടെ ചിരി പടർന്നു. അവളുടെ ഉണ്ടക്കണ്ണുകൾ തിളങ്ങി. അവൾ ആ നിറവയറുമായി ചരിഞ്ഞു എന്റെ കവിളിൽ ഒരു ഉമ്മ തന്നു. ശേഷം പതിയെ തലചായ്ച്ച് എന്റെ മടിയിൽ വെച്ച് കാലുകൾ നിവർത്തി സോഫയിൽ കിടന്ന് കൊണ്ട് ടീവി കണ്ടു.
“ഇവിടെ ഈ ടീവി ഓഫ് ആക്കാരൊന്നും ഇല്ലേ…?” ഞാൻ ചോദിച്ചു.
“രാവിലെ എണീച്ച് വന്ന് ഇത് ഒന്ന് ആക്കി വെയ്ക്കും, കറന്റ് പോകുമ്പോൾ ഓഫ് ആകുന്നത് അല്ലാതെ ഇവിടെ അങ്ങനെ ടീവിക്ക് റസ്റ്റ് ഇല്ല.” അവൾ ടീവിയിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
“ആഹാ, അടിപൊളി… പാവം ടീവി…”