ഉണരുന്ന ഇരുളം [Irul Mashi]

Posted by

ബൈക്ക് എടുത്ത് തിരിച്ചു വീട്ടിലേക്ക് പോകുന്ന വഴി മനസ്സിൽ ആകെ ഒരു അങ്കലാപ്പ്, അവളെ എങ്ങനെ വിളിച്ചു ചോദിക്കും? നമ്പർ പോലും ഇല്ല, അല്ലെങ്കിൽ തന്നെ വിളിക്കാൻ മനസ്സ് വരുന്നില്ല, ഓർക്കുമ്പോൾ നല്ല ദേഷ്യം വരുന്നുണ്ട്, ആ എന്തായാലും രഞ്ജുനെ വിളിച്ചു ചോദിക്കാം. അവളുടെ കൈയ്യിൽ എങ്ങാനും കൊടുത്തോ എന്ന് അറിയാല്ലോ… കൊടുത്തെങ്കിൽ അവൾ പറയേണ്ടത് ആണല്ലോ… ആ എന്തായാലും ചോദിക്കാം… മനസിനെ എന്തൊക്കെയോ പറഞ്ഞു ശാന്തമാക്കി ഞാൻ വീട്ടിലേക്ക് ലക്ഷ്യം വെച്ചു.

വീട്ടിലെത്തി വല്ലതും കഴിച്ച് നേരെ മുകളിലേക്ക് കേറി റൂമിൽ പോയി കിടപ്പ് ആയി.
അപ്പോഴും മനസ്സ് ആകെ ഒരു ചാഞ്ചാട്ടം തന്നെ. അവസാനം രഞ്ജുനെ വിളിച്ചു ചോദിക്കാം എന്നുള്ള തീരുമാനത്തിൽ എത്തി.

അങ്ങനെ ഫോൺ എടുത്ത് രഞ്ജുവിനെ വിളിച്ചു. രണ്ട് മൂന്നു റിങ്ങിൽ തന്നെ അവൾ കാൾ എടുത്തു.

“ഹലോ, ഡേയ്…രഞ്ജു , നിനക്ക് എന്താ പരിപാടി?” ഞാൻ ചോദിച്ചു.
“പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലെടാ, ചേട്ടൻ രാവിലെ ഡ്യൂട്ടിക്ക് പോയി, ഇനി നാളെ വൈകിട്ടെ വരൂ, അപ്പോ പിന്നെ ഞാൻ ഇവിടെ ചുമ്മാ ഇങ്ങനെ സിനിമ ഒക്കെ കണ്ട് ഇരിക്കുന്നു. നീ ചുമ്മാ വിളിച്ചത് തന്നെ…?” രഞ്ജു പറഞ്ഞു.
“ചുമ്മാ ആണോന്ന് ചോദിച്ചാൽ അങ്ങനെ വലിയ വിശേഷം ഒന്നും ഇല്ല. പിന്നെ ഒരു കാര്യം അറിയാനാ വിളിച്ചത്.”
“എന്താടാ…?”
“ഡേയ്, നിന്റെ മാമന്റെ മോള് എവിടെ ഉണ്ട്?” ഞാൻ തമാശ രൂപേണേ ചോദിച്ചു.
“ആ മൈരിന്റെ കാര്യം ചോദിക്കാൻ ആണോ നീ ഇപ്പോ എന്നെ വിളിച്ചത്.” അവൾ അല്പം കടുപ്പത്തോടെ ചോദിച്ചു.
“ഡേയ്, ആ മൈരിന്റെ സുഖവിവരം അന്വേഷിക്കാൻ അല്ല, നമ്മൾ അന്ന് എടുത്ത ബാങ്ക് അക്കൗണ്ട്‌ ഇല്ലേ, അതിന്റെ പാസ്സ്‌ബുക്ക് അവളെല് ആണ് മറ്റേ മാമി കൊടുത്തത് എന്ന്. ഇന്ന് ഞാൻ ബാങ്കിൽ പോയി അവരെ കണ്ടു.”
“നീ അത് വാങ്ങിച്ചില്ലായിരുന്നോ…? നമ്മൾ എല്ലാരും അവളുടെ കല്യാണത്തിന് പോയപ്പോൾ അവൾ തന്നായിരുന്നു. നീ കല്യാണത്തിന് വരാത്ത കൊണ്ട് നിനക്ക് തരാത്തത്.”
“ഓ പിന്നെ അവളുടെ കല്യാണത്തിന് എങ്ങനെയാടെ ഞാൻ വരുന്നത്, മൈരിന്റെ സ്വഭാവം ആലോചിക്കുമ്പോൾ ഇപ്പോഴും കൊണം വരുന്നു.” ഞാൻ നീരസത്തോടെ പറഞ്ഞു.
“ഓഹോ നിനക്ക് ദേഷ്യം വരുന്നോ, ഒരു വർഷം മുമ്പ് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ, എന്തായിരുന്നു രണ്ടും കൂടി ക്ലാസ്സിൽ, ഈനാംപ്പേച്ചിയും മരപ്പട്ടിയും അല്ലായിരുന്നോ…” അവൾ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിനക്ക് എന്നെ ചൊറിയുമ്പോൾ നല്ല സുഖം കിട്ടുന്നുണ്ട് അല്ലേ… കല്യാണം കഴിഞ്ഞ ശേഷം ആരെയും ചൊറിയാൻ പറ്റാതെ ഇങ്ങനെ വിമിട്ടപ്പെട്ട് നിൽക്കേണ് അല്ലേ…”
“പിന്നല്ലാതെ, എന്തൊക്കെ ആയിരുന്നു… അയ്യോ എന്റെ ദേവി ഓർക്കാൻ പോലും പറ്റുന്നില്ല. എന്തൊക്കെ കഞ്ഞി പരിപാടി ആയിരുന്നു രണ്ടും കൂടി കാണിച്ചോണ്ട് ഇരുന്നത്. അയ്യേ കാണുന്നേം കേൾക്കുന്നേം നമ്മുടെ തൊലിവരെ ഉരിഞ്ഞു പോകുന്ന ചളിപ്പ് അല്ലായിരുന്നോ രണ്ടും കൂടി. എന്റെ മക്കൂസേ എന്ന അവളുടെ വിളിയും ഒരു പൊന്നൂസും…” അവൾ വീണ്ടും കളിയാക്കി കൊണ്ട് പറഞ്ഞു.
“എന്റെ പൊന്ന് രഞ്ജു ഒന്ന് മിണ്ടാതിരി, അതൊക്കെ ഓർമ്മക്കുമ്പോൾ എനിക്ക് തന്നെ എന്നെ കുറിച്ച് ഓർത്ത് അപമാനം തോന്നുന്നു. ഇത്രക്കും ചളിപ്പ് ആയിരുന്നു ആ വിളി എന്നൊക്കെ ഇപ്പോഴല്ലേ അറിയുന്നത്.”
“ഉം ഉം, ടാ നിനക്ക് അവളെ ഇഷ്ടം ആയിരുന്നു അല്ലേ…?”
“പറി ആയിരുന്നു, നീ ഒന്ന് പോ മൈരേ…” ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“പിന്നെ എന്തിനാണ് നീ അവളുടെ കല്യാണം ആയപ്പോൾ പിണങ്ങിയത്? നിനക്ക് അറിയാവുന്നുള്ളത് അല്ലായിരുന്നു അവൾക്ക് വേറെ ഉണ്ടെന്ന് ഉള്ളത്.”
“തേങ്ങ… എനിക്ക് പ്രേമം ആയിട്ട് പിണങ്ങിയത് ആണെങ്കിൽ പിന്നെ നീ എന്തിനാ പിണങ്ങിയത്? നിനക്കും പ്രേമം ആയിരുന്നോ…?”
“അയ്യാ, പ്രേമിക്കാൻ പറ്റിയ മുതല്, അവൾ എനിക്ക് തന്നിട്ട് പോയ പണി നിനക്ക് അറിയാത്തത് അല്ലല്ലോ, അന്ന് ഞാൻ അടിച്ച ടെൻഷൻ, എന്റെ ദേവി എനിക്ക് ഇപ്പോഴും ഓർക്കാൻ വയ്യാ, വല്ലാത്തൊരു ജാതി മൈര് പെണ്ണ് തന്ന അവൾ.”
“ആ അപ്പോ അറിയാല്ലോ അവളുടെ സ്വഭാവം എങ്ങനെ എന്ന് ഉള്ളത്, സ്വന്തം കാര്യത്തിന് വേണ്ടി ആരെ വേണോ മൂഞ്ചിക്കും. സെയിം അനുഭവം ഒക്കെ തന്നെയാ എനിക്കും, മനസിലാക്കാൻ ഞാൻ ഒരല്പം വൈകിപ്പോയി.”
“നീ ഒരു പൊട്ടൻ, വാ തുറന്നാൽ കള്ളം മാത്രം അവളെ ഒക്കെ നീ വലിയ കാര്യം പോലെ കൊണ്ട് നടന്നിട്ട് അവസാനം എങ്ങനെ ഉണ്ട്.”
“അത് ശരി തന്നെടേയ്, ഞാൻ പൊട്ടൻ ആയത് കൊണ്ടാണ് അവൾ അത് മുതലെടുത്തത്, ആ കഴിഞ്ഞത് കഴിഞ്ഞു. എനിക്ക് ആ പാസ്ബുക്ക് കിട്ടാൻ എന്താ ഒരു വഴി?”
“അത്യാവശ്യം ആണെങ്കിൽ നീ വീട്ടിൽ പോയി വാങ്ങിക്ക്, അവൾ ഇവിടെ ഉണ്ട്. ഇന്നലെ അമ്മ അപ്പച്ചിയെ വിളിച്ചപ്പോൾ പറയുന്നത് കേട്ടു. ആ പിന്നെ പോകുമ്പോൾ എന്തെങ്കിലും വാങ്ങി കൊണ്ട് പോ… അവളുടെ വീട്ടുകാർക്ക് അറിയില്ലല്ലോ മോൾടെ സ്വഭാവം, പ്രെഗ്നന്റ് ആയി ഇരിക്കുന്നത് കാണാൻ വന്നത് എന്ന് കരുതും.”
“ആ ശരിയെടി, എനിക്ക് ഒരു EMI അത്യാവശ്യം ഉണ്ടായിരുന്നു, അപ്പോ ഈ ബാങ്കിൽ നിന്ന് എടുക്കാം എന്ന് കരുതി. ഞാൻ വല്ലതും വാങ്ങി പോകാം അങ്ങോട്ട് പോകുമ്പോൾ, ശരി എന്നാ നീ സിനിമ കാണ്.”
“ആ ശരിയെടാ..” രഞ്ജു കാൾ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *