ഉണരുന്ന ഇരുളം
Unarunna Irulam | Irul Mashi
ആമുഖം
സുഹൃത്തുക്കളെ…
എന്റെ ഈ രണ്ടാമത്തെ കഥ വളരെ നിഗൂഢമായ രണ്ട് പ്രിയ സുഹൃത്തുക്കൾ കുറച്ച് കാലത്തിനു മുന്നേ ചില സ്വഭാവവൈമിഷ്ട്ടം കാരണം അകന്നിരിക്കുകയും, ഒരു പ്രത്യേക സാഹചര്യം അവരെ വീണ്ടും തമ്മിൽ കാണേണ്ട അവസ്ഥ ഉണ്ടാക്കുകയും അതിലൂടെ തിരിച്ചറിയുന്ന ചില സ്വഭാവങ്ങളും രീതികളുമാണ്.
കല്യാണം കഴിഞ്ഞ് അമ്മയാവാൻ കാത്തിരിക്കുന്ന ഒരു ഗർഭസ്ഥ സ്ത്രീയുടെ വൈകൃതമായ രതി സങ്കൽപ്പങ്ങളും ജീവിതവും അവളുടെ സ്വഭാവം സവിശേഷതകളും ഇതിൽ കാണാം.
ആ സ്ത്രീയുടെ ഒരു ദിവസത്തിലെ ഒരു അനുഭവം ഇവിടെ നിങ്ങൾക്ക് വായിക്കാം…
കഥയിലേക്ക്…
ബൈക്ക് പാർക്ക് ചെയ്ത് നേരെ ഞാൻ ബാങ്കിന് അകത്തേക്ക് കേറി. കണ്ണ് കൊണ്ട് ഒന്ന് പരതിയപ്പോൾ അതാ അവിടെയുണ്ട് ഞാൻ അന്വേഷിച്ചു വന്ന വ്യക്തി. ഞാൻ നടന്ന് അവരുടെ മേശക്ക് അരികിലേക്ക് ചെന്നു.
“മാമി… എന്നെ മനസിലായോ… അന്ന് ഒരു ദിവസം കോളേജിൽ വന്നിട്ട് അക്കൗണ്ട് എടുക്കാൻ നമ്മളുടെ ഒക്കെ ഫോം പൂരിപ്പിച്ചോണ്ട് പോയത്.”
“നീ ആ ബിന്ദുന്റെ മോൾടെ കൂടെ പഠിച്ചത് അല്ലേ… ഓർമയുണ്ടെടാ… അത്രക്ക് വയസ് ഒന്നും ആയില്ല, എന്താടാ കാര്യം?” അവർ എന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“മാമി, അക്കൗണ്ട് ആക്റ്റീവ് ആയി എന്ന് അന്നേ മെസ്സേജ് വന്നിരുന്നു, പക്ഷേ പാസ്ബുക്ക് ഒന്നും വന്നില്ല. പാസ്ബുക്ക് ഒന്ന് വേണം ആയിരുന്നു, അത് ചോദിക്കാന വന്നത്.”
“ങേ… നീ അപ്പോ ഇതുവരെ പാസ്ബുക്ക് വാങ്ങിച്ചില്ലേ… എടാ നിങ്ങളുടെ എല്ലാരുടേം പാസ്ബുക്ക് ബിന്ദുന്റെ മോളുടേല് കൊടുത്തായിരുന്നല്ലോ, നിനക്ക് തന്നില്ലേ അവൾ? ഇതിപ്പോ ഒരു വർഷത്തോളം ആയല്ലോ…?”
“മാമി എപ്പോ ഇത് കൊടുത്തത്?”
“ടാ അവളുടെ കല്യാണത്തിന് തലേന്നോ അതിന് തലേന്നോ ആണെന്ന് തോന്നുന്നു, അവിടെ ആകുമ്പോൾ നിങ്ങൾ എല്ലാരും വരുമല്ലോ അപ്പോ എല്ലാർക്കും കൂടി കൊടുക്കാൻ ആയിട്ട് നിങ്ങളുടെ എല്ലാരുടേം പാസ്സ്‌ബുക്കും അവളെല് അന്ന് കൊടുത്ത്. നിനക്ക് അവൾ തന്നില്ലേ…?”
“ഓ… അത് ചിലപ്പോൾ കല്യാണത്തിന്റെ തിരക്കിൽ അവൾ മറന്ന് പോയി കാണും, ഞാൻ വിളിച്ചു ചോദിക്കാം.” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് ബാങ്കിൽ നിന്ന് തിരിച്ചിറങ്ങി.
