ഹരിയുടെ കാവൽക്കാർ [Karthik]

Posted by

 

ഇതൊക്കെ കേട്ടതോടു കൂടി ഹരിക്കു കലി കയറി. പെട്ടെന്ന് ഹരി അവളുടെ കയ്യിൽ പിടിച്ചു. അവൾ ഒന്ന് ഞെട്ടി.. അവനെ നോക്കി.

 

“”വാ”” ആ ശബ്ദത്തിന്റെ പവർ അവളെ പേടിപ്പെടുത്തി. അവന്റെ കണ്ണുകളിലെ തീക്ഷണത അവൾ നോക്കി നിന്നു..

 

അവളെയും വലിച്ചു പിടിച്ചു അവൻ നടന്നു. ദേഷ്യത്തോടെ ഹരി അവളുടെ കൈപിടിച്ച് നടക്കുമ്പോൾ അവൻ പിടിച്ച കയ്യിലേക്കും അവനെയും നോക്കിയവൾ പിന്നാലെ നടന്നു.

 

വലിയൊരു വീട്ടിലെ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയാണ് ആതിരയെ കയറി പിടിച്ച മഹാൻ.. ഹരി അവളെയും വിളിച്ചു അയാളുടെ മുമ്പിൽ ചെന്ന് നിന്നു.

 

“”നിന്റെ ബോയ് ഫ്രണ്ടിനെയും കൂട്ടി എന്നെ അടിക്കാൻ വന്നതാണോ”” തെലുങ്കിൽ ഹരിയെ വക വെക്കാതെ ആതിരയെ നോക്കി അയാൾ ചോദിച്ചു.

അവൾ ഹരിയെ നോക്കി.. അയാൾ ഉറക്കെ ചിരിച്ചു.. അയാളുടെ ചിരിയും പ്രഹസനവും ഹരിക്കു പിടിച്ചില്ല.. എന്തോ ഒന്ന് പറയാൻ അയാൾ വാ തുറന്നതും “”ട്ടെ”” അയാളുടെ മുഖത്തു ഹരിയുടെ കൈവീണു.. വീഴ്ചയിൽ രണ്ടു പല്ലുകൾ നിലത്തു വീണു.. ആശ്ചര്യത്തോടെ ആതിര ഹരിയെ നോക്കി വായ പൊത്തി പിടിച്ചു നിന്നു. അയാൾ എണീക്കാൻ നോക്കിയെങ്കിലും കണ്ണ് പോലും തുറക്കാനാവാതെ അയാൾ നിലത്തേക്ക് ബോധം കെട്ട് വീണു.. ഹരി കൈ കുടഞ്ഞു ആതിരയുടെ നേരെ തിരിഞ്ഞു.

 

“”നിന്റെ സാധനങ്ങൾ മുഴുവൻ എടുത്തോ.. ഇനി ഇവിടെ വേണ്ട”” ഹരിയുടെ പൌരുഷം നിറഞ്ഞ ശബ്ദം കേട്ടപ്പോൾ മറുത്തൊന്നും പറയാതെ ആതിര അകത്തേക്ക് വേഗത്തിൽ നടന്നു.

 

ടൗണിലെ പ്രശസ്തമായ മാളിൽ നിന്നും കുറച്ചു ദൂരെയാണ് ഹരിയുടെ ഫ്ലാറ്റ്.. ഓട്ടോയിൽ നിന്നും ഹരിയും ആതിരയും ഇറങ്ങിയപ്പോൾ അവരുടെ ബാഗുകൾ എടുത്തു കൊണ്ട് പോകാൻ സെക്യൂരിറ്റി വന്നു. എന്താണിവിടെ സംഭവിക്കുന്നത്. ഇത്രെയും വലിയ ഫ്ലാറ്റിലാണോ ഒരു മാനേജർ താമസിക്കുന്നത്.. തന്റെ ദുഖങ്ങൾക്കിടയിലും ആതിരയുടെ മനസ്സിലൂടെ ചിന്തകൾ കടന്നു പോയി. തനിക്കു നൽകിയ കീ കൊണ്ട് സെക്യൂരിറ്റി ഡോർ ഓപ്പൺ ചെയ്തു ബാഗുകൾ അവിടെ വച്ചു. അയാൾക്ക്‌ കയ്യിൽ അൽപ്പം പൈസ നൽകി ആതിരയെ ഹരി അകത്തേക്ക് ക്ഷണിച്ചു. അൽപ്പം മടിയോടെ അവൾ അകത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *