“”അത് പിന്നെ സർ.. അയാൾ…….”” കൂടുതൽ സംസാരിക്കാനാവാതെ അവൾ കരഞ്ഞുപോയി.
ആളുകൾ ശ്രദ്ദിക്കാതിരിക്കാൻ അവൻ അവളെ പിടിച്ചവിടെ ഇരുത്തി. ഒരു ബോട്ടിൽ വെള്ളം വാങ്ങി നൽകി. അവളത് വാങ്ങി കുടിച്ചു.
“”ആ മുഖം കഴുകു “” അവൻ പറഞ്ഞത് കേട്ടു അവൾ മുഖം കഴുകി. ഉടുത്തിരുന്ന ഷാൾ കൊണ്ട് മുഖം തോർത്തി.
“”നോക്കൂ ആതിര.. നീ ഇവിടെ തനിച്ചാണെന്ന തോന്നൽ നിനക്കുണ്ടോ. “”
“”ഇല്ല സർ “”
“”ഒന്ന് മില്ലെങ്കിലും നമ്മൾ മലയാളികളല്ലേ.. എന്താണ് നിന്റെ പ്രശ്നം.. ഓഫീസിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ “”
“”അതല്ല, “”
“”പിന്നെ “”
“”ഞാനിവിടെ ഒരു വീട്ടിൽ പെയിങ് ഗസ്റ്റ് ആയിട്ടാ നിൽക്കുന്നെ.. ഇന്ന് അവിടെ ആരുമില്ലായിരുന്നു. കിച്ചണിൽ വച്ച ഫുഡ് എടുക്കാൻ പോയതായിരുന്നു ഞാൻ. അപ്പോൾ അവിടുത്തെ ഓണർ എന്നെ.. എന്നെ.. “” അവൾ തേങ്ങി തേങ്ങി പതിയെ പറഞ്ഞു.
“”അയാളെന്താ ചെയ്തേ “” ഹരി ദേഷ്യത്തോടെ ചോദിച്ചു..
“”അയാളെന്നെ കയറിപിടിച്ചു “” ആതിര പൊട്ടിക്കരഞ്ഞു.
“”എന്നിട്ട് “”
“”ഞാൻ പുറത്തേക്കോടി. പോലീസിനോട് പറയണമെങ്കിൽ പറയാൻ പറഞ്ഞു.. അവരൊക്കെ അയാളുടെ ആളുകളാണെന്നും എന്ത് വേണെങ്കിലും ചെയ്യാൻ പറഞ്ഞു. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഇവിടെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞു “” അവളിരുന്നു കരഞ്ഞു..
“”കരയണ്ട”” ദേഷ്യം കടിച്ചടക്കി ഹരി പറഞ്ഞു..
“” ഈ ജോലിയാണ് എന്റെ വീട്ടിലെ ആകെയുള്ള വരുമാനം. അച്ഛൻ ശരീരം തളർന്നു കിടക്കാണ്. അമ്മക്കു കാലിനു സ്വാധീനമില്ല.. ഈ ജോലി കൂടി പോയാൽ… എനിക്കറിയില്ല “”