ഒരു സൺഡേ.. ഒരു സിനിമ കാണാൻ ഇറങ്ങിയതായിരുന്നു ഹരി. വളരെ തിരക്കേറിയ ഒരു കായൽക്കര.. നിറയെ ആളുകൾ അതിന്റെ ഭംഗി ആസ്വദിക്കാൻ വന്നിരിക്കുന്നു.. ഇണകുരുവികൾ കാമ കുസൃതികളുമായി സമയം ചിലവഴിക്കുന്നു.. നിരവധി ചെറുകിട കച്ചവടക്കാർ അവിടെ വിശ്ഷ്ടമായ പലഹാരങ്ങളും നാടൻ വിഭവങ്ങളുമായി കച്ചവടം പൊടിപൊടിക്കുന്നു.. ആ തിരക്കുകൾക്കിടയിലും ഹരി തന്റെ ഇഷ്ടവിഭവമായ ഉപ്പിലിട്ട മാങ്ങ വാങ്ങാൻ മറന്നില്ല. അതിന്റെ പുളിയും ഉപ്പുരസവും കൂടെ അവനതങ്ങനെ നുണഞ്ഞു നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.
പാർക്കിൽ ഒരു മരത്തിന്റെ ചുവട്ടിലെ ഇരിപ്പിടത്തിൽ സങ്കടത്തോടെ ഇരിക്കുന്ന അവളെ.. അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവനു മനസിലായി എന്തോ വലിയ പ്രശ്നത്തിലാണെന്ന്.. തന്റെ കയ്യിലെ മാങ്ങ നിലത്തേക്കിട്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു.. അവൻ വരുന്നത് കണ്ട അവൾ മുഖം തുടച്ചു ചിരിക്കാൻ ശ്രമിച്ചു. പക്ഷെ അവൻ തിരിച്ചു ചിരിക്കാൻ ശ്രമിച്ചില്ല.
“”ഡോ എന്താ തന്റെ പ്രശ്നം.. എന്തിനാ ഇങ്ങനെ മൂഡ് ഓഫ് ആയി ഇരിക്കുന്നെ “” അവളുടെ അടുത്ത് നിന്നു കൊണ്ട് അവൻ ചോദിച്ചു.
“”””ഒന്നുമില്ല സർ “” അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
“”തന്റെ പേരെന്താ “” ആദ്യമായി അവൻ അവളോട് പേര് ചോദിച്ചു.. കാരണം ഓഫീസിൽ എല്ലാം ഒരു കോഡ് ആണ്. പേർസണൽ ആയി ഹരി ഇതുവരെ ആരോടും സംസാരിച്ചിട്ടില്ല. അതുകേട്ടു അവൾക്കും വലിയ അത്ഭുതം ഒന്നും തോന്നിയില്ല.
“”ആതിര “” അവൾ മറുപടി നൽകി.
“”താനിരിക്കു. എന്താണ് തന്റെ പ്രശ്നം. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളുകളല്ലേ നമ്മൾ. എന്താണെങ്കിലും പറയ് “”