“”Ok ബൈ””
തണുപ്പുള്ള കാലാവസ്ഥയിൽ ഒറ്റയ്ക്ക് ആ റൂമിൽ കിടക്കുമ്പോഴും ഹരിക്കു ഉറങ്ങാൻ കഴിഞ്ഞില്ല. എന്തൊരു ഭാഗ്യവാനാണ് താൻ. എന്തൊരു സ്നേഹമുള്ള അച്ഛനും അമ്മയുമാണ് തനിക്കു കിട്ടിയത്. ദൈവത്തിനോട് നന്ദി പറഞ്ഞു അവൻ പതിയെ ഉറക്കത്തിലേക്ക് നീങ്ങി…..
രാവിലെ ഓഫീസിൽ ആദ്യം എത്തുന്നത് ഹരി ആയിരിക്കും. അതുകൊണ്ട് ഒരാൾ പോലും ഇപ്പോൾ നേരം വൈകാറില്ല. മാനേജർ കാബിനിൽ തന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ് ഹരി..
“”സർ “”
ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ട് ആ ഭാഗത്തേക്ക് നോക്കിയ ഹരി ഒരു നിമിഷം അവളെ നോക്കിനിന്നു. തിരിച്ചു അവളുടെയും എക്സ്പ്രഷൻ അതുപോലെ തന്നെയായിരുന്നു.
“”ഇവൾ അവളല്ലേ “” ഹരി മനസ്സിൽ ചിന്തിച്ചു. എങ്കിലും അത് കാണിക്കാതെ അവളോട് അകത്തേക്ക് വരാൻ പറഞ്ഞു.
“”ഇയാളെന്താ ഇവിടെ “” എന്ന് ഉള്ളിൽ പറഞ്ഞുകൊണ്ട് അവൾ ചിരിച്ചുകൊണ്ട് ഹരിയുടെ മുമ്പിൽ ഇരുന്നു.
“”യെസ് പറയൂ “” ഹരി കസേരയിൽ ഒന്ന് നേരെയിരുന്നു പറഞ്ഞു. അയാൾക്ക് തന്നെ മനസ്സിലായിട്ടില്ലെന്നു അവൾക്കു തോന്നി.
“”സർ ഇന്ന് ജോയിൻ ചെയ്യാൻ പറഞ്ഞിരുന്നു “”
“”കൊള്ളാം ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആണല്ലോ “” ഹരി അൽപ്പം ഗൗരവത്തോടെ പറഞ്ഞു.
“”ഞാൻ ആദ്യമായിട്ടാ ഇങ്ങനെയൊരു സ്ഥലത്തു.. ഒന്നും അറിയില്ല ഇവിടുത്തെ രീതികളെ കുറിച്ചും പ്രത്യേകിച്ച് സ്ഥലങ്ങളെ പറ്റിയും. സോറി സർ “”
“”Hm ok.. ഇനി അങ്ങോട്ട് എസ്ക്യൂസ് ഒന്നും പ്രതീക്ഷിക്കണ്ട. ജോയിൻ ചെയ്തോളു.. അവിടെ മോഹൻ എന്നൊരു സ്റ്റാഫുണ്ട്.. പുള്ളി ബാക്കി കാര്യങ്ങൾ പറഞ്ഞു തരും “”