ഹൈദരാബാദ് ആണ് ഈ ഓഫീസിന്റെ സ്ഥാനം. ഇതുവരെ ആരും ഓണറെ നേരിട്ട് കണ്ടിട്ടില്ല.. ആയതിനാൽ ഹരി പുതിയ മാനേജർ എന്ന പോസ്റ്റിൽ അവിടെ ജോയിൻ ചെയ്തു..
ആദ്യദിവസം തന്നെ ഹരി ഒരു മീറ്റിംഗ് വച്ചു. എല്ലാവരുടെയും സ്വഭാവം മനസ്സിലാക്കി. പരസ്പ്പരം കുറ്റപ്പെടുത്തുന്ന കുറെ ജോലിക്കാർ. അതിനിടയിൽ കുറച്ചു പേരും. ആദ്യ ദിവസം തന്നെ മൂന്നു പേരെ ഹരി ഒഴിവാക്കി. ആ സ്ഥാനത്തേക്ക് പുതിയ ജോലിക്കാരെ വെക്കാൻ തീരുമാനിച്ചു.
“”പറ്റില്ലെങ്കിൽ ആ ഓഫീസ് ഷട്ഡോൺ ചെയ്തേക്കു.. നീയെന്തിനാ വെറുതെ കഷ്ടപ്പെടുന്നത് “” ഫ്ലാറ്റിൽ വീട്ടിലേക്കു വീഡിയോ കാൾ ചെയ്തപ്പോൾ അച്ഛൻ ഹരിയോട് പറഞ്ഞു.
“”അച്ഛൻ ഉണ്ടാക്കിയതൊന്നും ഞാനായിട്ട് നഷ്ടപ്പെടുത്തില്ല.. വേറെ ആരെകൊണ്ടും അതിനു സമ്മതിക്കുകയുമില്ല. അച്ഛന്റെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനാണ് ഇഷ്ടമില്ലെങ്കിൽ കൂടി ഞാനീ സാഹസത്തിന് മുതിർന്നത്.. “”
തിരിച്ചു പറയാൻ അച്ഛൻ ദേവനാരായണ വർമ്മയ്ക്കു വാക്കുകൾ ഇല്ലായിരുന്നു. മകനോട് അങ്ങനെ പറഞ്ഞെങ്കിലും അയാൾക്കും അത് മുന്നോട്ട് കൊണ്ടുപോകണം എന്നുതന്നെയായിരുന്നു ആഗ്രഹം.. എന്ത് തന്നെയായാലും തന്റെ മകൻ തന്നേക്കാൾ ബിസിനസ് നടത്തി കൊണ്ടുപോകുമെന്ന് അയാൾക്കുറപ്പായി.
“”അല്ല പുതിയ ജോലിക്കാരെ കിട്ടിയോ “”
“”രണ്ടുപേരെ കിട്ടി അച്ഛാ.. ഒരാൾ നാളെ വരുമെന്ന് പറഞ്ഞിട്ടുണ്ട്.. നോക്കാം “”
“”എങ്കി ശരി.. നീ വച്ചോ റസ്റ്റ് ചെയ്യ്.. പിന്നെ നേരത്തിനു ഭക്ഷണം കഴിക്കണം “”