“”സോറി ചേട്ടാ അറിയാതെ തട്ടിയതാ.. പ്രോഗ്ഗ്രാമിന് ടൈം ആയി അതിന്റെ ധൃതിയിൽ “”
അവൻ ദേഷ്യത്തോടെ അവളെ നോക്കി. ശരിയാണ് നൃത്തം ചെയ്യാനായി അവൾ അണിഞ്ഞൊരുങ്ങി വന്നിരിക്കുകയാണ്. നല്ല സുന്ദരി പെണ്ണ്. ദേഷ്യത്തിനിടയിലും അവൻ മനസ്സിൽ പറഞ്ഞു.
“”നിനക്കൊന്നു നോക്കി നടന്നാലെന്താ.. ഇതിപ്പോ ഞങ്ങളെങ്ങാനും നിന്റെ ദേഹത്ത് മുട്ടിയതാണെങ്കിൽ കാണാമായിരുന്നു “” ഹരിയുടെ കൂട്ടുകാരൻ അവളോട് ദേഷ്യത്തിൽ പറഞ്ഞു.
അവളാകെ പേടിച്ചു നിൽക്കുകയായിരുന്നു. പെട്ടെന്ന് അവളുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി ഇവരോട് തട്ടികയറി. അവൾക്കു കരച്ചിൽ വന്നു. പെട്ടെന്ന് ഹരി കൂട്ടുകാരനെ തടഞ്ഞു. നിങ്ങൾ പൊക്കോ. സോറി..
അവർ പോയി. പോകുന്നതിനിടയിൽ അവൾ തിരിഞ്ഞു നോക്കി.. ദേഷ്യത്തോടെ..
എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഹരിയെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. അച്ഛന് പെട്ടന്നൊരു അസ്വസ്ഥത.. ഹോസ്പിറ്റലിൽ കൊണ്ടുപോയി.. ഫസ്റ്റ് അറ്റാക്ക് ആയിരുന്നു. കഷ്ടിച്ച് രക്ഷപ്പെട്ടു. അങ്ങനെ അച്ഛന്റെ ആഗ്രഹം പോലെ ഹരി ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതനായി.. ഇനി അനുസരിച്ചില്ലെങ്കിൽ ശരിയാവില്ല..
മാസങ്ങൾക്കു ശേഷം…
ബിസിനസ് എല്ലാം അടിപൊളിയായി മുന്നോട്ടുപോയി. ഹരി വന്നത് മുതൽ 20% പ്രോഫിറ്റ് വർധിച്ചു.. സന്തോഷത്തിൽ ഹരി എല്ലാ ജോലിക്കാർക്കും കണക്കില്ലാത്ത ബോണസ് നൽകി. പക്ഷെ ഒരു ഓഫീസിൽ മാത്രം നഷ്ടങ്ങൾ മാത്രം സംഭവിക്കുന്നു. ഓഡിറ്റ് നടത്തിയും പുതിയ മാനജരെ വച്ചു നോക്കിയിട്ടും ഫലം കണ്ടില്ല.. അവസാനം ഹരി തന്നെ മുന്നിട്ടിറങ്ങാൻ തീരുമാനിച്ചു.