“” ആഹാ എന്നാ വാ “”
കഴിച്ചു കഴിഞ്ഞു രണ്ടുപേരും നടക്കാനിറങ്ങി.. പകൽ സമയത്തെ ചൂടിനെ മറക്കാൻ രാത്രിയിലെ ഇളം തണുപ്പ്. നിലാവിൽ തെളിയുന്ന ആകാശ കാഴ്ച.. നിരയായി നിൽക്കുന്ന തെരുവ് വിളക്കിന്റെ കീഴിലൂടെ അവരങ്ങനെ നടക്കുകയാണ്.. പാന്റിന്റെ രണ്ടു പോക്കറ്റിലും ഹരി കൈകൾ ഇറക്കി വച്ചു ആതിരയോട് എന്തൊക്കെയോ പറയുന്നു. കൈകൾ കെട്ടിവച്ചു ആതിര തന്റെ സമയം ആസ്വദിക്കുന്നു.
“”സമയം പെട്ടെന്ന് പോകുന്നത് പോലെ അല്ലെ “”ഹരിയെ നോക്കി ആതിര ചോദിച്ചു.
“”Hm അത് തനിക്കു ഈയൊരു walk അത്രക്കിഷ്ടായിട്ടാണ് “”
“” എന്നും ഇത് പോലെ ഒരു അവസരം കിട്ടുകയാണെങ്കിൽ ഹോ ആലോചിക്കാൻ വയ്യ “”
“”ആഹാ ഇനി ഞാനെന്നും കൊണ്ട് വരേണ്ടി വരുമോ “”
“”അയ്യോ ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ല.. വെറുതെ പറഞ്ഞൂന്നേയുള്ളു സോറി “”
“”സോറിയോ.. ഹ ഹ.. അതൊന്നും വേണ്ട.. എന്റെ കീഴിൽ വർക്ക് ചെയ്യുന്ന സ്റ്റാഫ് എന്നതിലുപരി എനിക്ക് ആതിര ഇപ്പോൾ നല്ലൊരു ഫ്രണ്ടാണ് “” അവളെ നോക്കി ഹരിയത് പറഞ്ഞപ്പോൾ അവൾക്കു വല്ലാത്തൊരു സന്തോഷവും സമാധാനവും തോന്നി. കാരണം അവളുടെ മേലുദ്യോഗസ്ഥൻ ആണ് ഇങ്ങനെ സംസാരിക്കുന്നതു.
“”സത്യം പറഞ്ഞാ എന്താണ് പറയേണ്ടതെന്നനിക്കറിയില്ല. വിശ്വസിക്കാൻ പറ്റുന്നില്ല “”
“”ആഹാ തന്റെ കണ്ണുകളൊക്കെ നിറഞ്ഞല്ലോ..””
അവൾ തന്റെ കണ്ണുകൾ ചിരിച്ചു കൊണ്ട് തുടച്ചു.
അത് കണ്ട് ഹരി തുടർന്നു.. “” ഒരു കാര്യം കൂടി പറഞ്ഞാൽ തനിക്കു ഇഷ്ടാവോ “”