“”ഏയ് അങ്ങനെയൊന്നുമില്ല.. നമ്മുടെ ഓഫീസിലേക്ക് പുതിയ ഒരാളെക്കൂടി ജോയിൻ ചെയ്യിക്കണം.. അപ്പൊ ഞാൻ കരുതി ഇയാളുടെ ബന്ധത്തിൽ പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഇവിടെ ജോയിൻ ചെയ്യിച്ചാലൊന്നു. “”
“”അങ്ങനെ ചോദിച്ചാ.. “” ആതിര ആലോചിക്കാൻ തുടങ്ങി..
“”ഗേൾസ് ആണെങ്കിൽ ബെറ്റർ ആണ്. അതാകുമ്പോ ഇയാളുടെ കൂടെ റൂം ഷെയർ ചെയ്‌താൽ പിന്നെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല””
ഹരി പറഞ്ഞത് നല്ലൊരു കാര്യമാണെന്ന് അവൾക്കു തോന്നി.
“”അങ്ങനെയാണെങ്കിൽ എന്റെ ഒരു കൂട്ടുകാരിയുണ്ട് അവളെ വിളിച്ചാലോ””
“”അവൾക്കു ക്വാളിഫിക്കേഷൻ ഉണ്ടെങ്കിൽ വിളിച്ചോളൂ ഞാനൊന്നു സംസാരിച്ചു നോക്കാം.””
“”ഒക്കെ സർ, ഞാനൊരു കാര്യം ചോദിക്കട്ടെ. എന്നെ ചീത്ത പറയരുത്””
“”Mm പറഞ്ഞോളൂ””
“”അന്ന് സാറല്ലേ.. നാട്ടിൽ വച്ചു ഞങ്ങളുമായി പ്രോബ്ലം ഉണ്ടായത്””
“”ഹ ഹ.. ഞാൻ വിചാരിച്ചു ഇയാളെന്താ ചോദിക്കാതെന്നു””
“”ഇന്നലെ ഫ്ലാറ്റിൽ വച്ചു ചോദിക്കാൻ വന്നതാ ഒരു പേടി പോലെ””
“”പിന്നെ ഇപ്പൊ ചോദിക്കാൻ കാരണം””
“”അത്.. അന്ന് എന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ കുറിച്ചാണ് ഞാൻ നേരത്തെ പറഞ്ഞത്””
“”ആഹാ.. അവളാണോ. അവൾ നല്ല സ്മാർട്ട് കുട്ടിയാണല്ലോ.. എന്തായാലും അവൾക്കു ഒക്കെ ആണെങ്കി ഈ വീക്കിൽ തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞോളൂ””
“”അപ്പൊ അതിനു മുമ്പ് ഒന്ന് മീറ്റ് ചെയ്യണ്ടേ””
“”വേണ്ടാ.. “”
“”സാറിനു പ്രശ്നമൊന്നുമില്ലെങ്കിൽ ഒക്കെ””