ഹരിയുടെ കാവൽക്കാർ [Karthik]

Posted by

ഹരിയുടെ കാവൽക്കാർ

Hariyude Kavalkkaran | Author : Karthik


ഹരി നാരായണ വർമ്മ, ഇന്ത്യയിലെയും ദുബായിലെയും ലീഡിങ് കൺസ്ട്രക്ഷൻ കമ്പനികളിൽ ഒരാളായ ദേവ നാരായണ വർമ്മയുടെയും സാവിത്രിയുടെയും ഒരേയൊരു മകൻ. വിദ്യാ സമ്പന്നൻ, ഏത് കാര്യത്തിലും കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ്. 22 വയസ്സ്.. വെളുത്ത നിറം.. ഏത് പെണ്ണും നോക്കി പോകും.. ഫിറ്റ്‌ ബോഡി.. കോടീശ്വരനാണെങ്കിലും അതിന്റെ യാതൊരു വിധ അഹങ്കാരവും അവനില്ല..

 

“”ഇനി നീ വേണം എല്ലാം നോക്കി നടത്താൻ. അതിനുള്ള കഴിവൊക്കെ നിനക്കുണ്ട്.. അച്ഛൻ ഇനി അൽപ്പം വിശ്രമിക്കട്ടെ “” ഹരിയോട് അച്ഛൻ എപ്പോഴും പറയും. പക്ഷെ അവനിഷ്ടം അതൊന്നുമല്ല. നാട്ടിലെ കൂട്ടുകാരോടൊപ്പം ചുറ്റി നടക്കണം. സിഗരറ്റ് വലിക്കണം. മദ്യപാനം ലവലേശം ഇല്ല.

 

ഇനി കഥയിലേക്ക്..

 

നാട്ടിലെ കോളേജിൽ ആർട്സ് ഫെസ്റ്റിവൽ നടക്കുകയാണ്. 4 ദിവസമാണ് പരിപാടി. തോരണങ്ങളും പാട്ടുകളും ബഹളങ്ങളുമായി പരിപാടി കൊഴുക്കുകയാണ്..

 

“”ചേട്ടാ ഒരു മാങ്ങ കൂടി “” വായിൽ വെള്ളമൂറി കൊണ്ട് ഹരി അവിടെയുള്ള പെട്ടിക്കടക്കാരനോട് ചോദിച്ചു.

 

“”എനിക്കും “” ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞു.

 

കടക്കാരൻ രണ്ടുപേർക്കും സാധനം കൊടുത്തു.

“”ജനിക്കുകയാണെങ്കിൽ ഇവനെ പോലെ ജനിക്കണം. ഇട്ടു മൂടാനുള്ള പണമുണ്ട്.. അതിന്റെ എന്തെങ്കിലും ആ മുഖത്തുണ്ടോന്നു നോക്കിയേ നീ “” കടക്കാരൻ തന്റെ ഭാര്യോടായി പറഞ്ഞു.

 

അവരങ്ങനെ മാങ്ങയും കടിച്ചു നടക്കുന്നതിനിടയിൽ പെട്ടെന്ന് ആരോ ഹരിയുടെ കൈ തട്ടി. അവന്റെ മാങ്ങ താഴത്തേക്കു പതിച്ചു. മാങ്ങായിലേക്ക് നോക്കി അവൻ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.. സുന്ദരിയായ ഒരു പെൺകുട്ടി അവനോടു സോറി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *