“എടി ഞാൻ പുറത്തേക്ക് പോവാ, ഒരാളെ കാണാനുണ്ട്….”
അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞിട്ട് അവൻ പുറത്തേക്ക് ഇറങ്ങി. എന്തോ ആണ് സമയം അവന് അവളെ ഫേസ് ചെയ്യാൻ തോന്നിയില്ലേ. പാർക്കിങ്ങിൽ നിന്ന് കാർ എടുത്ത് അവൻ ബ്രോഡ് വേ ഏരിയയിലേക്ക് വിട്ടു.അവിടെയുള്ള ഒരു ഓപ്പൺ ചെയറിങ് റെസ്റ്റോറന്റിൽ ചെന്ന് ഒരു ക്യാപ്പിച്ചിനോ പറഞ്ഞ് ഇരുന്നു.
“ശേ അവളോട് അത് ചോദിച്ചത്, എനിക്ക് ജലസി ഫീൽ ആയിട്ടാണെന്ന് അവൾ കരുതി കാണോ.ഏയ് അവൾക്ക് എന്നെ അറിയുന്നതല്ലേ. എന്നാലും പെട്ടന്ന് പുറത്തേക്ക് പോയത് വേണ്ടായിരുന്നു. ശേ ആണ് സമയത്ത് അവളെ ഫേസ് ചെയ്യാൻ തോന്നില്ല….”
സ്വയം വിധികല്പന നടത്തി അവൻ ക്യാപ്പിച്ചിനോ കുറിച്ച് ഇരുന്നു.
“ഹലോ ഡോക്ടർ….”
പിന്നിൽ നിന്നുള്ള ആണ് വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി. അത് സാന്ദ്ര ആയിരുന്നു. ഡയറക്ടറുടെ വൈഫ്. ഒരു വൈറ്റ് ക്രോപ് ടോപ്പും ബ്ലൂ ജീൻസുമാണ് വേഷം.അവൾ അവന്റെ മുന്നിലെ ചെയറിൽ വന്നിരുന്നു.
“എന്താ ഡോക്ടർ ഒറ്റക്ക്, ആരേലും വെയിറ്റ് ചെയ്ത് ഇരിക്കുവാണോ….?”
“ഏയ് അല്ല ചുമ്മാ….”
“ഇന്ന് ഓഫ് ആണോ….?”
“അഹ് ഇന്ന് ഓഫ് ആണ്. താൻ ഒറ്റക്ക് ആണോ അതോ ഡയറക്ടർ സാർ ഉണ്ടോ കൂടെ…..?”
“ഞാൻ ഫ്രണ്ട്‌സ് ആയിട്ട് വന്നതാ, ഡയറക്ടർ സാർ ഫുൾ ബിസി അല്ലേ….”
“ഹ്മ്മ് അത്രേം വല്യ ഹോസ്പിറ്റലിന്റെ ഡയറക്ടർ ആവുമ്പോ ബിസി ആവുലോ….”
“ആഹാ, അല്ല ജീവൻ ഡോക്ടറ്ടെ വൈഫ് എന്തെ, ഹൗസ് വൈഫ് എന്നലേ പറഞ്ഞെ….?”
“അഹ് അവൾ വീട്ടിൽ, ജിം കഴിഞ്ഞ് റെസ്റ്റിൽ ആയിരിക്കും….”