“കോഴി ടൈപ് എന്ന് പറയാൻ നിന്നെ മുട്ടാൻ വന്നോ….?”
“ഹ്മ്മ്…. വന്നു….”
“എഹ് എന്നിട്ട്….?”
“അയ്യടാ, എന്താ ആകാംഷ. ജോലിക്ക് പോവാൻ നോക്ക്….”
“അഹ് പറയടി….”
“പിന്നെ പറയാം ഞാൻ നല്ല ടയർഡാ, ഒന്ന് കുളിക്കട്ടെ. ആശാൻ പോവാൻ നോക്ക്….”
“ഹ്മ്മ്… ഞാൻ പറയിച്ചോളാം….”
അവൾ അവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ബാത്റൂമിലേക്ക് കേറി. ജീവൻ കൊട്ടും ബാഗും എല്ലാം എടുത്ത് പുറത്തേക്ക് ഇറങ്ങി.
കാർ ഇല്ലാത്തത് കൊണ്ട് അവൻ മെട്രോ സ്റ്റേഷനിലേക്ക് നടന്നു. ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ ഒരു സ്റ്റേഷൻ ഉണ്ട്. അതുകൊണ്ട് അതികം ബുദ്ധിമുട്ടില്ല. പെട്ടന്ന് തന്നെ ട്രെയിനും വന്നു. വർക്കിംഗ് ഡേ ആയത് കാരണം അത്യാവശ്യം നല്ല തിരക്കുണ്ട്. ഉള്ളിൽ കയറിയപ്പോ ഉറക്കാൻ സ്ഥലമില്ല. അവൻ വിൻഡോയുടെ സൈഡിലായി നിന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടു. ചെവിയിലെ ഇയർ ബഡിൽ പാട്ടും കേട്ട് അവൻ പുറത്തേക്ക് നോക്കി നിന്നു. കുറച്ച് നേരം കഴിഞ്ഞ് തന്നെ ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോ സിസ്റ്റർ മേഘന.ഒരു ഡാർക്ക് ഗ്രീൻ കളർ ചുരിതാർ ആണ് അവളുടെ വേഷം.
“അഹ് മേഘന ഗുഡ് മോർണിംഗ്….”
“ഗുഡ് മോർണിംഗ് ഡോക്ടർ, ഡോക്ടർ മെട്രോയിൽ ആണോ പോവുന്നെ….?”
“അത്, എന്റെ കാർ സർവീസിന് കൊടുത്തേക്കാ, സൊ….”
“അഹ് ഓക്കേ….”
“മേഘന എന്നും മെട്രോക്ക് ആണോ പോകുന്നെ….?”
“അഹ് അതെ. രണ്ട് സ്റ്റോപ്പ് കഴിഞ്ഞാ ഹോസ്പിറ്റലിൽ ആയല്ലോ, മുമ്പിൽ ചെന്ന് ഇറങ്ങാം….”
“ഹ്മ്മ്, ഇന്ന് തൊട്ട് ഡ്യൂട്ടി തുടങ്ങണം അല്ലെ….”