“താങ്ക്യൂ സർ….”
“അപ്പൊ ഞങ്ങൾ ഇറങ്ങാ, കുറച്ചു ഷോപ്പിംഗ് ഉണ്ട്. പിന്നെ ഇവിടെ പ്രശ്നം എന്തേലും ഉണ്ടേൽ എന്നെ വന്ന് കാണാൻ മറക്കണ്ട ഓക്കേ…..”
“ഓക്കേ സർ ഐ വിൽ….”
“ബൈ ജീവൻ….”
അവർ രണ്ട് പേരും എഴുനേറ്റ് പുറത്തേക്ക് നടന്നു. പോകുമ്പോൾ സാന്ദ്ര തിരിഞ്ഞ് നോക്കി അവന് ഒരു ചിരി സമ്മാനിച്ചു.ജീവനും അവളെ നോക്കി ഒന്ന് ചിരിച്ചു. അവൻ തിരിച്ച് ചെയറിലേക്ക് ഇരുന്നു. അവന് ആകെ ഉള്ളിൽ ഒരു ചമ്മൽ തോന്നി.
കുറച്ചു നേരം കൂടി കഴിഞ്ഞ് അവൻ അവിടെന്ന് ഇറങ്ങി, വീട്ടിലേക്ക് തിരിച്ചു.ഫ്ലാറ്റിൽ എത്തി ബെൽ അടിച്ച് കുറച്ച് കഴിഞ്ഞ് ഐശ്വര്യ വന്ന് വാതിൽ തുറന്നു. ഒരു ഗ്രെ കളർ ട്രാക്ക് പാന്റും സ്പോർട്സ് ബ്രായും ആയിരുന്നു അവളുടെ വേഷം.
“ഇതെന്താടി ഇപ്പൊ വന്നോളൂ ജിം കഴിഞ്ഞ്….”അവൻ അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു.
“ഏയ്, ഇന്ന് ലെഗ് ഡേ ആയിരുന്നു. അതോണ്ട് വന്നപാടെ ഒന്ന് കിടന്നു….”
“ഹ്മ്മ്….”
അവൻ ഒന്ന് മൂളിക്കൊണ്ട് റൂമിലേക്ക് നടന്നു. റൂമിൽ എത്തി അവൻ ഡ്രസ്സ് മാറാൻ തുടങ്ങി. ആ സമയം ഐശ്വര്യ റൂമിലേക്ക് വന്നു. കണ്ണാടിക്ക് മുന്നിൽ നിന്ന് ഡ്രസ്സ് മാറുന്ന അവൻ അതിലൂടെ വാതിക്കൽ ഒരു വിഷമ മുഖഭാവത്തോടെ നിക്കുന്ന അവളെ കണ്ടു.
“ഹ്മ്മ്… എന്തെ….?”
“എന്തെ….?”അവൾ ഒന്ന് ആക്കി ചോദിച്ചു.
“അല്ല ഇങ്ങനെ നോക്കികൊണ്ട് ഇരിക്കുന്നെ….?”
“എന്തെ നോക്കാൻ പാടില്ലേ….?”
“പാടില്ലെങ്കിൽ….”
അത് കേട്ട് അവൾ അവന്റെ അടുത്തേക്ക് ചെന്ന് അവനെ പുറകിൽ നിന്ന് കെട്ടിപിടിച്ചു. എന്നിട്ട് അവന്റെ പുറത്ത് കടിച്ചു.