ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

Posted by

“മെ ഐ കമിൻ ഡോക്ടർ….?”

“അഹ് എന്താണ്, ഇപ്പോ ഫിസിഷ്യനെ കാണേണ്ട ആവിശ്യം വന്നോ….?”

“അഹ് ഒരു ആവിശ്യം വന്നു…..”

“അതെന്താണാവോ ആ ആവിശ്യം….?”

“അത്…. നിന്റെ ഡ്യൂട്ടി കഴിഞ്ഞോ….?”

“ഒപി കഴിഞ്ഞു,നീ ഇരിക്ക്,കാര്യം പറ…. ”

“എടി… എനിക്ക് ഇതുപോലെ ഉള്ള കാര്യങ്ങൾ ഷെയർ ചെയ്യാൻ നീ മാത്രം ഉള്ളു ഇവിടെ, അതാ വന്നേ….”

“ഇത് എന്തുവാടാ ഒരുമാതിരി, നീ കാര്യം പറയടാ….”

“എടി നിനക്ക് അറിയാലോ ഞാനും ഐഷും എന്തിനാ ഇപ്പൊ കുഞ്ഞുങ്ങൾ വേണ്ടന്ന് വച്ചെന്ന്….”

“അഹ്,അത് നീ കരുതുന്ന ഒരു ഫിനാൻഷ്യൽ സ്റ്റബിലിറ്റി ആയിട്ട് മതി എന്ന് കരുതിട്ട് അല്ലെ….?”

“ഹ്മ്മ് അത്….”

“എന്താ നിനക്ക് ഇപ്പോഴും അത് ആയിട്ടില്ല എന്ന് തോന്നുണ്ടോ, അങ്ങനെ ആണേൽ നിന്റെ തലക്കിട്ട് ഒരെണ്ണം തരണം….”

“അതല്ലടി ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഒക്കെ ആയെന്ന് എനിക്കും അറിയാം. അമ്മ വിളിച്ചിട്ടുണ്ടായിരുന്നു. ജ്യോതി പ്രെഗ്നന്റ് ആണ്….”

“ആഹാ കൊള്ളാലോ, അത് കാരണം ആണോ നീ ഡെസ്പ് ആയെ….?”

“അല്ലേടി…”

“പിന്നെന്താടാ, നിനക്ക് ഇഷ്യൂ ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഒന്നുമല്ല, നിനക്ക് നിന്റെ ഗോൾസ് അച്ചിവ് ചെയ്യാൻ ഉള്ള ഒരു നിശ്ചയദാര്ട്യം ഉണ്ട്. പണ്ടേ മുതലേ ഉള്ളതാണല്ലോ. അതാണ് കാര്യം. അല്ല എന്നിട്ട് ഇപ്പൊ നീ ഇമ്പോട്ടന്റ് വല്ലതും ആണെന്നാണോ പറഞ്ഞ് വരുന്നേ….?”

“ശേ പോടീ അതൊന്നുമല്ല, നീ പറഞ്ഞ പോലെ ഗോൾസിന്റെ പിന്നാലെ പോയി, ലൈഫ് കൈയിന്ന് പോവോ എന്ന അവസ്ഥയിലാ….”

“എഹ്…. നീ ഒരു മാതിരി പരട്ട നോവലിസ്റ്റുകൾ പറയുന്ന പോലെ, കാര്യം പറയടാ….”

Leave a Reply

Your email address will not be published. Required fields are marked *