“ഹ്മ്മ് ഞാൻ അവളെ വിളിച്ചോളാം. ശെരി അമ്മേ ഇവിടെ കുറച്ച് പണിയുണ്ട് ഞാൻ വിളിക്കാം….”
“അഹ് ശെരിടാ, പിന്നെ കാവിലെ ഉത്സവമാ വരുന്നേ, രണ്ട് പേരും തലേന്ന് ഇവിടെ കാണണം കേട്ടല്ലോ….?”
“അത് ഇനിം രണ്ട് മാസം ഇല്ലേ, നോക്കട്ടെ….”
“ഹ്മ്മ്… ശെരി എന്നാ….”
ഫോൺ ടേബിലേക്ക് വച്ച് അവൻ ചെയറിൽ ചാരി ഇരുന്നു.
ജീവന്റെ അനിയത്തിയാണ് ജ്യോതി എന്ന ജ്യോതിക. അവനെക്കാൾ ഏഴ് വയസിന് ഇളയതാണ്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയതേ ഉള്ളു. ഭർത്താവ് കിരൺ. ഹോട്ടൽ റെസ്റ്റോറന്റ് ബിസിനസ്സ് നടത്തുന്നു. രണ്ട് പേരുടെയും പ്രണയ വിവാഹം ആയിരുന്നു.നാട്ടിൽ തന്നെയാണ് താമസം.
അമ്മയുടെ വേസനസൂചിതമായ വാക്കുകൾ ജീവന്റെ മനസ്സിൽ പിന്നെയും ആശയകുഴപ്പങ്ങൾ ഉളവാക്കി. അതുപോലെ ഇന്നലെത്തെ ഐശ്വര്യയുടെ നിലപാടും. അവരെയും തെറ്റ് പറയാൻ പറ്റില്ലാലോ.സ്വന്തം മകന്റെ കുഞ്ഞിനെ കാണാൻ ഏതൊരു അമ്മക്കും മോഹം കാണുമല്ലോ. പക്ഷെ ഐഷു. അവളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അവളുടെ നിലപാടും ഞായമാണ്. ഇങ്ങനെ പോയാൽ ചിലപ്പോ എനിക്ക് അവളെ നഷ്ടപ്പെട്ടു എന്ന് വരെ വരും. ഇല്ല ആഗ്രഹിച്ചത് ഒക്കെ നേടിട്ടുള്ള ജീവന് തന്റെ പഴയ സന്തോഷങ്ങളും തിരിച്ചു പിടിക്കാൻ പറ്റും. പക്ഷെ….
അവൻ ആലോചനയിലാണ്ടു.
“ഈ കാര്യം വേദിക ആയിട്ട് ഒന്ന് ഡിസ്‌കസ് ചെയ്താലോ, തന്റെ എല്ലാ കാര്യങ്ങളും അറിയുന്ന അവളോട് അല്ലാതെ വേറെ ആരോട് പറയാൻ….”
മനസ്സിൽ പെട്ടന്ന് തോന്നിയ ആ ഒരു ഐഡിയയിൽ അവൻ ചെയറിൽ നിന്ന് എഴുനേറ്റ് പുറത്തേക്ക് ഇറങ്ങി, വേദികയുടെ ക്യാബിനിലേക്ക് നടന്നു.