“ഓഹ് എനിക്ക് ഇപ്പോൾ ഫിസിഷ്യനെ കാണേണ്ട കുഴപ്പമൊന്നുമില്ല….”
“ഓഹോ, എന്നാ കുഴപ്പം തോന്നുമ്പോ വാ. ശെരി എന്ന ഞാൻ പോട്ടെടാ ബൈ….”
“ബൈ ടി….”
അവൾ എഴുനേറ്റ് പുറത്തേക്ക് പോയി.ജീവൻ ഷെഡ്യൂൾ ഫയൽസ് നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞ് ടേബിളിൽ ഇരുന്ന അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. എടുത്ത് നോക്കിയപ്പോ നാട്ടിൽ നിന്ന് അമ്മയാണ്.
“ഹലോ അമ്മാ….”
“ഹലോ മോനെ ജോലിയിൽ ആണോ….?”
“അഹ് അമ്മേ കുഴപ്പൊല്യ പറഞ്ഞോ….”
“ജ്യോതി മോൾക്ക് വിശേഷം ഉണ്ട്ടാ….”
“ആഹാ അതെയോ….”
“ഹ്മ്മ് അവൾ ഇപ്പൊ വിളിച്ച് പറഞ്ഞെ ഉള്ളു….”
“ഹ്മ്മ് അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയതല്ലേ ഉള്ളു….”
“അല്ലാതെ പിന്നെ, നിന്നെപ്പോലെ വല്യ പ്ലാനും ഒക്കെ ആയിട്ടാണോ ഇതൊക്കെ….”
“അമ്മേ ഞാൻ പറഞ്ഞിട്ടുള്ളതല്ലേ….”
“അതല്ല മോനെ, നിന്നെക്കാളും ഏഴ് വയസിന് ഇളയതല്ലേ അവള്.നാല് വർഷം ആയില്ലേ നിന്റെ കല്യാണം കഴിഞ്ഞിട്ട്. നിന്റെ കുഞ്ഞ് വേണം ആദ്യം നമ്മുടെ തറവാട്ടിൽ ആദ്യം ഉണ്ടാവേണ്ടത് എന്നൊരു ആഗ്രഹം ഉണ്ടാവില്ലേ അമ്മക്ക്….”
“ഓഹ് ദേ ദേ ഇനി സെന്റി അടിച്ച് ഇറക്കണ്ട.അതൊക്കെ സമയമാകുമ്പോൾ നടന്നോളും….”
“ഇനി എന്ന് സമയമാകാൻ, ഒരു കുഞ്ഞിനെ വളർത്താനുള്ള ശേഷി ഇപ്പോഴും നിനക്ക് ആയിട്ടില്ലേ. അതോ ഇനി അവള് വേണ്ടന്ന് പറയുന്നത് ആണോ….?”
“ഏയ് അങ്ങനെ ഒന്നൂല്യ അമ്മേ. അത് വിട് അവളുടെ ഹെൽത്ത് ഒക്കെ ഓക്കേ അല്ലെ….?”
“ഹ്മ്മ് രണ്ട് മാസം കഴിഞ്ഞ് വീട്ടിൽ വന്ന് നിക്കാൻ പറഞ്ഞിട്ടുണ്ട്. കിരൺ പിന്നെ ഫുൾ ടൈം അവളുടെ കൂടെ ഉണ്ടല്ലോ….”