ആ പെണ്ണ് അവർക്ക് കഴിക്കാനുള്ള പത്രങ്ങൾ നിരത്തിവെച്ചു.
ആ പെണ്ണ് തിരിഞ്ഞു പോകുന്നതും നോക്കിയിരിക്കുന്ന റിനീഷിനെ നോക്കി കൊണ്ട് അയാൾ പറഞ്ഞു
“ മതിയെടോ ഇങ്ങനെ നോക്കി വെള്ളമിറക്കാതെ “ അയാൾ റിനീഷിനോട് പറഞ്ഞു.അത് കേട്ടതും സ്റ്റിഫിയ ഗൗരവത്തോടെ റിനീഷിനെ ഒന്ന് നോക്കി
റിനിഷ് ഒന്ന് ചമ്മി നാറിയ അവസ്ഥയിലായി.
“ അല്ല…. അതെന്താ ആ പെണ്ണ് ആരാ “ റിനിഷ് വിക്കി വിക്കി ചോദിച്ചു.
ഓ അവളോ അവൾ എന്റെ വേലക്കാരിയാ അയാൾ സ്റ്റിഫിയയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
വേലക്കാരികൾക്ക് ഇങ്ങനെയുള്ള വസ്ത്രമാണോ നിങ്ങൾ ധരിക്കാൻ കൊടുക്കുന്നത് സ്റ്റിഫിയ ദേഷ്യത്തോടെ അയാളോട് ചോദിച്ചു.
അയാൾ പുച്ഛിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.
ധാ നോക്കുമ്പോൾ അടുത്ത പെണ്ണുവരുന്നു അവളും നേരത്തെ വന്ന പെണ്ണിനെ പോലെ തന്നെ ഡ്രസ്സ് ഇട്ടിരിക്കുന്നു. അവൾ വന്ന് ഭക്ഷണവും കറികളും വിളമ്പിയശേഷം അയാളുടെ കസേരയുടെ വലതു വശത്തായി നിന്നു.
“അവൾ എവിടെടി” അയാൾ ആ പെണ്ണിനോട് ചോദിച്ചു.
“ഇപ്പോൾ വരും മുതലാളി” ആ പെണ്ണ് തല താഴ്ത്തി മറുപടി നൽകി.
പറഞ്ഞു തീർന്നില്ല ആ പെണ്ണ് അവർക്ക് കുടിക്കാനുള്ള വെള്ളവുമായി അങ്ങോട്ട് വന്നു.
അവൾ എല്ലാവർക്കും വെള്ളം വിളമ്പിയ ശേഷം അയാളിരുന്ന കസേരയുടെ ഇടതുവശത്തായി നിന്നു.
ഇവിടെ എന്താണ് നടക്കുന്നതെന്നറിയാതെ സ്റ്റിഫിയയും റിനിഷും സ്തംഭിച്ചു നിൽക്കുകയാണ്.
“നിങ്ങൾ ഭക്ഷണം കഴിക്കാൻ നോക്ക്…. ഇവളുമ്മാരെ നോക്കി നിന്നിട്ടൊന്നും കാര്യമില്ല “
ഈ പെണ്ണുങ്ങൾ ആരാണ് ഇവരോട് എന്തിനാ ഇങ്ങനെ ക്രൂരമായി പെരുമാറുന്നത് സ്റ്റിഫിയ ചോദിച്ചു.