രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

എവിടെ ഞാൻ നോക്കട്ടെ.

ഹോ വേണ്ട.

വേണ്ടെങ്കിൽ വേണ്ട.

തടവി തരാം എന്ന് വിചാരിച്ചപ്പോൾ വല്യ ഗമ.

ഹോ എന്നിട്ടുവേണം ഇനിയും പിടിച്ചു നോവിക്കാൻ. അങ്ങിനിപ്പോ വേണ്ട.
എന്ന് പറയുമ്പോൾ അവളുടെ മുഖം ദേഷ്യത്തിൽ നിന്നും മാറി ചിണുങ്ങിയ പൊലെ ആയിരുന്നു.

ഹോ അതിനെന്തിനാ ഇങ്ങിനെ ചിണുങ്ങുന്നേ.

വേണ്ടെങ്കിൽ വേണ്ടാ എന്ന് പറഞ്ഞാൽ പോരെ.

ചെയ്തതും പോരാ ഞാൻ ചുങ്ങിയതിനാണോ ഇനി കുഴപ്പം.

നോക്കട്ടെ ശരിക്കും കൊണ്ടോ എന്നറിയില്ലല്ലോ എന്ന് പറഞ്ഞോണ്ട് രാഹുൽ അവളെ തന്നിലേക്ക് ചേർത് പിടിച്ചോണ്ട് അവളുടെ ഇടുപ്പിലേക്കു നോക്കി.

 

ആഹാ ഇത്രയേ ഉള്ളു ഇതിനാണോ.

 

അതുകേട്ടതും രാഹുലിന്റെ ദേഹത്തു ചേർന്ന് കിടന്നിരുന്ന രേഷ്മക്ക് ദേഷ്യം വന്നു.

അവൾ കിട്ടിയ ഇടം നോക്കി നല്ലൊരു കടി വെച്ചു കൊടുത്തു

 

രാഹുൽ ഇരുന്ന ഇരുപ്പിൽ ഒന്ന് കുടഞ്ഞു.

 

 

ഇനി പറ എങ്ങിനെയുണ്ട്.

 

 

കുറച്ചു കൂടിപ്പോയി.

 

ആ അപ്പൊ കിട്ടേണ്ടത് കിട്ടിയാലേ അറിയൂ അല്ലേ എന്ന് പറഞ്ഞോണ്ട് രേഷ്മ അവനെ നോക്കി ഒരു പുഞ്ചിരി പാസാക്കി.

 

ഇനി വണ്ടിയെടുത്തോ എങ്ങോട്ട് വേണേലും പൊക്കോ എന്നുള്ള മട്ടിൽ രേഷ്മ സീറ്റിൽ നിവർന്നിരുന്നോണ്ട് അവനെ തന്നെ നോക്കി.

 

രണ്ടു മണിക്കൂറിൽ അധികം ആയി വണ്ടി ഓടാൻ തുടങ്ങിയിട്ട്.

 

ഏകദേശം തമിഴ്നാടിന്റെ ബോർഡർ കഴിഞ്ഞു വീണ്ടും കുറെ ദൂരം ഓടിയതും

 

ഇതെങ്ങോട്ടാ എന്നൊന്ന് പറയുമോ.

 

 

ഇത്രേം ദൂരം വന്നിട്ടാണോ ചോദിക്കുന്നെ ഇനി അധിക ദൂരം ഇല്ല. ഇപ്പൊ എത്തും പോരെ.

Leave a Reply

Your email address will not be published. Required fields are marked *