ഹ്മ്മ് ശരി എന്ന ഒന്നുറങ്ങിക്കോ ഡോക്ടർ പറഞ്ഞത് കേട്ടല്ലോ നല്ല ഉറക്കം വേണം എന്ന്.
മോളോടെന്താ രാഹുൽ ഏട്ടൻ പറഞ്ഞെ.
അമ്മയെ നല്ലോണം ശ്രദ്ധിക്കണം കെട്ടോ എന്ന്.
അപ്പൊ മോളെന്തു പറഞ്ഞു.
ഏട്ടൻ വിഷമിക്കേണ്ട അമ്മയെ ഞാൻ നോക്കിക്കോളാം എന്ന് ഞാനും പറഞ്ഞു.
അത് നന്നായി.അല്ലേലും നമ്മളും കുറഞ്ഞു കൊടുക്കരുതല്ലോ അല്ലേ മോളെ
അത് പറയുമ്പോഴും രേഷ്മയുടെ മനസ്സ് രാഹുലിന്റെ കൂടെ ആയിരുന്നു.
ലേഖ
======

മേലെടുത്തു തറവാട്ടിലെ അച്ചുത മേനോനും ലക്ഷ്മി കുട്ടിക്കും ഒരാൺതരി പിറന്നു തന്റെ കൈകളിൽ കിടന്നു കാലിട്ടടിച്ച ആ കുഞ്ഞിന് കൃഷ്ണ ഭക്തനായ അച്യുത മേനോൻ കൃഷ്ണ കുമാർ എന്ന് പേരിട്ടു.
വീട്ടിൽ അവനൊരുത്തൻ ആയതു കൊണ്ട് തന്നെ വളരെ ലാളിച്ചും കൊഞ്ചിച്ചുമാണ് അച്യുത മേനോനും ലക്ഷ്മിക്കുട്ടിയും അവനെ വളർത്തിയത്.
ധാരാളം സാമ്പത്തുണ്ടായതുകൊണ്ട് തന്നെ കൃഷ്ണകുമാറിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു അച്യുത മേനോനും ഭാര്യ ലക്ഷ്മിക്കുട്ടിയും അവനെ വളർത്തി വലുതാക്കി.
കൃഷ്ണ കുമാർ വാശിക്കാരനും താന്തോന്നിയോക്കെയാണെങ്കിലും പഠനത്തിൽ ബഹു മിടുക്കൻ ആയിരുന്നു. അതുകൊണ്ടു കൂടിയാണ് അധികം പഠിച്ചിട്ടില്ലാത്ത അച്യുതനും ലക്ഷ്മിയും അവന്റെ ഓരോ വർഷത്തെ റിസൾട്ട് വരുമ്പോളും വീട്ടിൽ ആഘോഷമായിരുന്നു.
അന്നത്തെ കാലത്തു ഓരോ ക്ലാസിൽ നിന്നും ജയിച്ചു കയറുമ്പോ അവരുടെ തന്നെ പറമ്പിൽ ജോലിചെയ്യുന്ന ജോലിക്കാർക്ക് അവനെക്കാളും സന്തോഷമായിരുന്നു. അന്നദാനവും പാരിദോഷികങ്ങളും കൈ നിറയെ അവർക്കെല്ലാം കിട്ടുമെന്നത് തന്നെയായിരുന്നു അതിനുള്ള കാരണം..