എടാ ഞാൻ പറഞ്ഞല്ലോ അന്നത്തെ അവസ്ഥ നിനക്കറിയാഞ്ഞിട്ടാ. രാഹുലെ നിനക്കെന്താ പ്രശ്നം നിന്റെ കയ്യിൽ കാശുണ്ട് അതുപോലെയാണോ ഞങ്ങൾ.
ഹോ ആയിക്കോട്ടെ എടാ മൈരേ കാശില്ലാത്തതാണോ നിന്റെ പ്രശ്നം.
അല്ല.
പിന്നെ. എന്തുണ്ടാക്കാനാ നീ വിഷം കുടിച്ചേ.
രാഹുൽ അത് ചോദിച്ചതും കണ്ണന്റെ കണ്ണ് നിറയുന്നത് കണ്ടു.
എടാ വെറുതെ അവനെ വിഷമിപ്പിക്കാനായിട്ട്.
അതിനു ഞാൻ ഒന്നും ചോദിച്ചില്ലല്ലോ.
ഈ മൈരൻ ഇത്രകാലം നമ്മുടെ കൂടെ നടന്നിട്ടും നമ്മളെ അവന്നു മനസ്സിലായില്ല എന്ന് വെച്ചാൽ.
പറ മൈരേ വല്ലതും ഉണ്ടേൽ ഒന്ന് വാ തുറന്നു പറ.
അല്ലാതെ നീയിങ്ങനെ മനസ്സിൽ വെച്ചോണ്ട് നടന്നാൽ ഞങ്ങൾ എങ്ങിനെ അറിയാന.
എന്നിട്ട് അവൻ ചാകാൻ അതിനു മാത്രം എന്തു മൈരാ നിനക്കുണ്ടായേ അതൊന്നു അറിയാനുള്ള മോഹം കൊണ്ടാ.
കാശില്ലാത്തതാണോ അതോ നി ആരെയെങ്കിലും പ്രേമിച്ചിട്ട് അവൾ നിന്നെ വേണ്ടാന്നു പറഞ്ഞോ.
അതോ നിന്റെ തള്ള പോയ ഇടത്തേക്ക് പോകാനുള്ള ധൃതി കൊണ്ടായിരുന്നോ എന്തെങ്കിലും ഒന്ന് പറ മൈരേ
ദേ രമേശാ എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ ഇവന്റെ നിൽപ് കണ്ടിട്ട്.
മൈരൻ വാ തുറന്നു ഒന്നും പറയത്തുമില്ല കണ്ടില്ലേ നില്കുന്നത്.
രാഹുലെ നീ ഒന്നടങ്ങുന്നുണ്ടോ
അവൻ സമാധാനത്തോടെ പറഞ്ഞു കൊള്ളും.
അതിനു വേണ്ടി അല്ലേ നി നിന്റെ കയ്യിലുള്ള ക്യാഷ് കൊടുത്തു അവനെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നത്.
ഹേ നീ കാശ് കൊടുത്തെന്നോ.
പിന്നെ നിന്റെ തള്ള ആ പിഴച്ചവൾ കൊടുത്തെന്നു ആണോ നി കരുതിയെ.