അങ്ങിനെ എന്നെങ്കിലും എനിക്കെന്റെ പെണ്ണിനെ മടുക്കും എന്ന് തോന്നുണ്ടോ രേഷ്മകുട്ടിക്ക്.
അതിനു വേണ്ടിയാണോടി ഞാനിത്രയും കാലം എന്റെ ഈ നെഞ്ചിൽ നിന്നെ കുടിയിരുത്തിയത് അതിനു വേണ്ടിയാണോടി ഞാനിത്രയും കാലം ആ ആൽമര തറയിൽ ഇരുന്ന് നിന്റെ ഓരോ ചലനങ്ങളും മനസ്സിൽ ആവാഹിച്ചു നടന്നത് എന്ന് പറഞ്ഞോണ്ട് ഞാൻ രേഷ്മയുടെ കണ്ണിലേക്കു നോക്കി.
അവളും കണ്ണ് വെട്ടാതെ എന്നെയും നോക്കി കൊണ്ടിരുന്നു.
രണ്ടുപേരുടെയും കണ്ണുകൾ എന്തോ പറയാൻ കൊതിച്ചപോലെ തോന്നി.
കുറച്ചു നേരം രണ്ടു പേരും നിശബ്‌ദമായിരുന്നു .
പുറത്തു നിന്നും കിളികൾ തമ്മിൽ സംസാരിക്കുന്ന കലപില ശബ്ദം കേൾക്കാൻ തുടങ്ങി.
ഇതെന്തു ഭാവിച്ചാ ഈ കിടപ്പ് എന്ന് ചോദിച്ചോണ്ട് രേഷ്മ എഴുന്നേൽക്കാൻ ശ്രമിച്ചതും.
രാഹുൽ അവളെ അതിനനുവദിക്കാതെ അവിടെ തന്നെ കിടത്തി.
രേഷ്മ അവന്റെ താടിയിൽ പിടിച്ചൊന്നു കുടഞ്ഞു കൊണ്ട് വേഗം എഴുനേറ്റു കുളിച്ചു ഫ്രഷ് ആയിട്ട് വായോ.
എന്തിനാ.
എന്തിനാന്നോ
ഹ്മ്മ് പറ എന്തിനാ.
ഫുഡ് കഴിക്കേണ്ടേ.
അതിനു വേണ്ടിമാത്രമാണോടി.
അവന്റെ അധികാരം കലർന്ന ചോദ്യം കേട്ട് രേഷ്മ പുഞ്ചിരിയോടെ അല്ലട കള്ളാ .
പിന്നെ.
പിന്നെയോ പിന്നെ എനിക്ക് എന്റെ ഈ ചെക്കനെകൊണ്ട് കുറച്ചു പണിയുണ്ട് അതിനു തന്നെ എന്തെ ചെയ്യില്ലേ.
അതെ അതെനിക്കു മനസ്സിലായി.
മനസിലായില്ലേ ആ അതിനു തന്നെ.
ആ അതിനു എന്നുള്ളതാ അത് എന്താ.
അതോ.
വാ കുളിച്ചു ഫ്രഷ് ആയിട്ട് നമുക്കു ദേവിയെ തൊഴുതിട്ട് വരാം എന്നിട്ട് പറയാം എന്തിനാണെന്ന്