എന്താ അച്ഛമ്മേ.
എന്റെ മരുന്ന് തീർന്നു മോനെ അതൊന്നു വാങ്ങിച്ചോണ്ട് വരാനാ.
ഹ്മ്മ് പോകുമ്പോ പറയാം അച്ഛമ്മേ എന്ന് പറഞ്ഞോണ്ട് രാഹുൽ ലേഖയെ ശ്രദ്ധിക്കാത പൊലെ ദോശ കഴിക്കാൻ തുടങ്ങി.
അച്ഛമ്മ അകത്തേക്ക് പോയതും ലേഖ.
എന്നോട് ദേഷ്യപ്പെട്ടിട്ടു എന്താ കാര്യം അതൊക്കെ ഓരോന്ന് വലിച്ചിടുമ്പോൾ ആലോചിക്കണം ആയിരുന്നു.
ദേ അമ്മേ മതിക്കെട്ടോ.
മതിയെങ്കിൽ മോൻ ആ ആ പാത്രങ്ങൾ എല്ലാം ഒന്ന് കിച്ചണിൽ കൊണ്ട് പോയി വെച്ചേര് എന്ന് കളിയാക്കുന്ന സ്വരത്തിൽ ലേഖ പറഞ്ഞോണ്ടിരുന്നു.
അതല്ല.
പിന്നെ.
അമ്മ നേരത്തെ പറഞ്ഞത്.
ആ അത് തന്നെയല്ലേ ഞാനും പറഞ്ഞെ.
ഓരോന്നും വലിച്ചു കയറ്റി ഇടുമ്പോൾ ആലോചിക്കണം എന്ന്.
അച്ഛമ്മ പിറകിൽ നില്കുന്നത് അറിയാതെ പറഞ്ഞുപോയ ലേഖ അമ്മയെ കണ്ടതും നിന്നു പരുങ്ങി.
എന്താ മോളെ എന്തു വലിച്ചിടുന്ന കാര്യമാ മോൾ പറയുന്നേ.
ആ അത് അമ്മേ ഇവനിന്നാലേ എന്റെ അലമാരയിൽ നിന്നും ഡ്രസ്സ് എല്ലാം വലിച്ചു താഴെ ഇട്ട കാര്യം പറഞ്ഞതാ.
അതിനു അവനെന്തിനാ നിന്റെ ഡ്രസ്സ് വലിച്ചിടുന്നെ.
ആ അതെന്ന കൊച്ചുമോനോട് തന്നെ ചോദിച്ചു നോക്ക് എന്നും പറഞ്ഞോണ്ട് രാഹുലിനെ നോക്കി ഒന്ന് ചിരിച്ചോണ്ട് കിച്ചണിലേക്ക് തന്നെ പോയി ലേഖ.
എന്താടാ മോനെ നിന്റെ അമ്മക്ക്.
അതൊന്നുമില്ല അച്ഛമ്മേ അമ്മ വെറുതെ.
ഹ്മ്മ് രണ്ടാളും ഒരു വീട്ടിൽ നിൽക്കത്തില്ല അല്ലേ അമ്മയും മോനും ആണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം രണ്ടുപേരും കീരിയും പാമ്പും പോലെയാ എന്ന് പറഞ്ഞോണ്ട് അച്ഛമ്മ അകത്തേക്ക് പോയി.
രാഹുൽ ഫുഡ് കഴിച്ചു കഴിഞ്ഞതും പാത്രവും എടുത്തോണ്ട് കിച്ചണിലേക്ക് നടന്നു.