റൂമിലെത്തിയതും ശ്രുതി ഫോണിൽ എന്തോ തൊണ്ടികൊണ്ടിരിക്കുന്നത് കണ്ടതും നീ ഇതും തോണ്ടി കൊണ്ട് കിടക്കുകയാണോ നീയുറങ്ങിയില്ലേ മോളെ.
ഉറക്കം വരണ്ടായോ അമ്മേ.
അതിന്നു വല്ലതും ജപിച്ചോണ്ട് കിടക്കണം അതെങ്ങനാ ഇതും തോണ്ടികൊണ്ട് കിടന്നാൽ അതൊന്നും ഓർമയുണ്ടാകില്ല.
മതി മതി അതെടുത്തു വെച്ചേ.എന്നുപറഞ്ഞോണ്ട് ലേഖ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിക്കാനായി തുനിഞ്ഞതും
അമ്മേ ഇച്ചിരി നേരം കൂടി. അമ്മ മേൽ കഴുകി വരുമ്പോഴേക്കും ഞാനെടുത്തു വെച്ചോളാം.
വേണ്ട നിന്നെ രാവിലെ വിളിച്ചുണർത്താൻ പെടുന്ന പാട് എനിക്കെ അറിയൂ.
അതിനു നി നിന്റെ ചേട്ടനെ കണ്ട് പഠിക്കണം ഞാൻ എഴുന്നേൽക്കുന്നതിനു മുൻപേ എന്റെ മോൻ എഴുന്നേൽക്കും
ഹോ അല്ലേലും അമ്മക്ക് എന്നും മോനോടാണല്ലോ സ്നേഹം.
അതിനൊക്കെ എന്റെ അച്ഛൻ അച്ചനെന്നും എന്നോടാ ഇഷ്ടം അമ്മക്ക് മാത്രമേ എന്നെ ഇഷ്ടമില്ലാത്തതൊള്ളൂ
അവളുടെ ചുണ്ട് കോട്ടിയുള്ള പറച്ചിൽ കേട്ട് ലേകക്കു ചിരിവന്നുപോയി.
അതെ അവൻ നിന്നെപോലെയല്ല.
ഹോ എന്നെക്കാളും എന്താണാവോ അവനിൽ ഇത്ര അധികം ഉള്ളത്.
അവനെ അധികാലെ എണീക്കും എന്റെ കൂടെ വന്നു യോഗയും പരിശീലനവും ഒക്കെ ചെയ്യും നീ ഇതുവരെ വന്നിട്ടുണ്ടോ അങ്ങിനെ.
ഹോ അതിനാണോ നാളെമുതൽ ഞാനും വരാം പോരെ.
ആര് എന്റെ മോളു തന്നെയല്ലേ ഈ പറയുന്നേ.
അതെ അമ്മേ ഞാൻ വരാം.
ഉറപ്പാണല്ലോ അല്ലേ.
അതെന്താ അമ്മക്ക് അത്ര സംശയം
ഞാൻ രാജീവിന്റെ മകളാണ് അറിയാല്ലോ പറഞ്ഞാ പറഞ്ഞതാ.
ആഹാ രാജീവിന്റെ മോൾ ആണോ നി അമ്മക്കിത് പുതിയ അറിവാണല്ലോ.മോള് പറഞ്ഞു തന്നത് നന്നായി.