ഇന്നല്ലെങ്കിൽ നാളെ അവരിലരെങ്കിലും ഒരാളുടെ കയ്യിൽ തന്റെ മകനെ കിട്ടിയാൽ എന്നൊക്കെ ആലോചിച്ചപ്പോയെക്കും അവൾക്ക് വല്ലാത്ത ദേഷ്യം വന്നു.
തന്നോട് തന്നെ സ്വയം ദേഷ്യപ്പെടുന്നപോലെ ഓരോന്നും പറഞ്ഞോണ്ട് ലേഖ പാത്രങ്ങൾ കഴുകാൻ തുടങ്ങി.
അമ്മയെന്താ ഈ പിറുപിറുക്കുന്നെ എന്ന് ചോദിച്ചോണ്ട് വന്ന ശ്രുതിമോളെ കുറച്ചു ഈർഷ്യതോടെ നോക്കി പോയി ലേഖ.
എന്നെ നോക്കി പേടിപ്പിക്കേണ്ട അമ്മക്ക് ഇതെന്തു പറ്റി.ഞാൻ സഹായിക്കണോ.
വേണ്ട വേണ്ട എന്നിട്ട് വേണം അച്ഛൻ വിളിച്ച ഉടൻ ആ പരാതിയും കൂടെ പറഞ്ഞു കൊടുക്കാൻ.
ഈ അമ്മ നിന്നെകൊണ്ട് ജോലി ചെയ്യിപ്പിച്ചു എന്നൊക്കെ പരിഭവം പറയാനല്ലേ.
അത് കെട്ടിട്ടുവേണം നിന്റെ അച്ഛൻ അമ്മയെ വഴക്ക് പറയാൻ.
വേണ്ട ഞാൻ തന്നെ ചെയ്തോളാം എന്റെ മോളു പഠിച്ചു കഴിഞ്ഞേൽ പോയി കിടക്കാൻ നോക്ക്.
ആ പിന്നെ ആ വിരിപ്പൊന്നു കുടഞ്ഞേക്കണേ അല്ലാതെ ഇനി അതിനും അമ്മയെ കാത്തിരിക്കേണ്ട എനിക്ക് അല്ലാതെ തന്നെ ഇവിടെ പിടിപ്പത് ജോലിയുണ്ട് കേട്ടല്ലോ.
ഹോ ആയിക്കോട്ടെ അമ്മ തമ്പുരാട്ടി.എന്ന് പറഞ്ഞോണ്ട് ശ്രുതി ലേഖയുടെ മുന്നിൽ കൈ കുപ്പി നിന്നു.
മതി മതി അമ്മയെ കളിയാക്കാതെ പോയി കിടക്കാൻ നോക്ക്.
അല്ലേൽ അമ്മേടെ മോൾ നാളെ എത്രവിളിച്ചാലും എഴുന്നേൽക്കില്ല.
ഹ്മ്മ് ശരി അമ്മേ എന്ന് പറഞ്ഞോണ്ട് ശ്രുതി നേരെ റൂമിലേക്ക് പോയി.
ശ്രുതിയും ലേഖയും ഒരേ മുറിയിൽ ആണ് കിടക്കുന്നത്.
രാജീവ് വരുമ്പോൾ മാത്രം അവൾ മുകളിലെ റൂമിലേക്ക് മാറും
ശ്രുതി പോയികഴിഞ്ഞതും ലേഖ പാത്രങ്ങൾ എല്ലാം വേഗത്തിൽ കഴുകി തീർത്തോണ്ട് നേരെ റൂമിലേക്ക് വന്നു.