എന്തു രണ്ടും.
നമ്മുടെ പോന്നോമനകൾ.
ഹോ രണ്ടും തരം കിട്ടിയാൽ വഴക്കാ.
അതും ചെറുതാ ഇത്തിരി കടുപ്പം.
അല്ലേലും നീയെന്റെ മോളെക്കുറിച്ചു അങ്ങനെയല്ലേ പറയു.നിനക്കൊന്നും പ്രിയപ്പെട്ടവൻ അവനാണല്ലോ.
ദേ വെറുതെ അങ്ങിനെയൊന്നും ചിന്തിക്കേണ്ട രണ്ടും എനിക്കൊരുപോലെയാ നമ്മുടെയല്ലേ ഏട്ടാ.
ആണോടി.
ദേ എന്നെകൊണ്ട് ഒന്നും പറയിക്കണ്ട.
ചെറുക്കനും പെണ്ണും വളർന്നു വലുതായി എന്നിട്ടിപ്പോയ ഓരോ സംശയം.
ചൂടാവല്ലേ ഞാൻ ഒരു തമാശക്ക് ചോദിച്ചതല്ലെടി.
അയ്യെടാ ഇതാണോ തമാശ..
ദേ ആദ്യമായി ഞാൻ കണ്ടതും അനുഭവിച്ചതും നിങടേത്തന്നെയാ അതിനി എന്നും അങ്ങിനെ തന്നെയായിരിക്കും.
ഹ്മ്മ് മതിയെടി എനിക്കറിയാല്ലോ എന്റെ പെണ്ണിനെ. അച്ഛനും അമ്മയ്ക്കും എങ്ങിനെയുണ്ടെടി.
ഹോ അവർക്കെന്താ ഒരു കുഴപ്പവുമില്ല പേരകുട്ടികളുടെ കൂടെ കൂടിയേക്കുകയല്ലേ
ചിലപ്പോ തോന്നും രണ്ടല്ല നാലു കുട്ടികളാ ഈ വീട്ടിലെന്ന്.
അതെന്താടി അങ്ങിനെ തോന്നാൻ.
അച്ഛനും അമ്മയും അവരുടെ കൂടെ കൂടിയാൽ പിന്നെ അങ്ങിനെയാ.
വിശ്രമ ജീവിതം ആനന്ദകരമാക്കുകയല്ലേ അവർ.
ഹ്മ്മ് അതൊക്കെ ശരിയാ രാജിവേട്ടാ അവരുടെ കളിയും ചിരിയും ഒക്കെ കാണുമ്പോൾ എനിക്കെന്തോ വല്ലാതെ മിസ്സ് ചെയ്യും.
ആരെയാണാവോ ഇത്രയധികം മിസ്സ് ചെയ്യുന്നത്.
ആരെയെന്നോ ഹ്മ്മ് ഇവിടെ പറമ്പ് കിളക്കാൻ വരുന്ന ആ തമിഴൻ ഇല്ലേ എന്താ അയാളുടെ പേര് ആ സെൽവൻ അവനെ തന്നെ എന്തെ.
രാജിവൻ പൊട്ടിച്ചിരിച്ചോണ്ട് ഹ്മ്മ് ഹ്മ്മ് ഉണ്ടാകും ഉണ്ടാകും മര്യാദക്ക് കുളിക്കാത്ത അവനെ വളരെയധികം മിസ്സ് ചെയ്യുന്നുണ്ടാകും. അല്ലേടി.