രാഹുലിന്റെ കുഴികൾ 10 [SAiNU]

Posted by

അവസാനം മകന്റെ ഇഷ്ടത്തിന് കൂടെ നിൽക്കാം  എന്ന തീരുമാനത്തിൽ അവർ രണ്ടുപേരും എത്തിച്ചേരുകയും ചെയ്തു.

 

മകൻ കണ്ടെത്തിയ ഭാവി മരുമകളെ കുറിച്ച് അന്വേഷിച്ചു പോയ കൃഷ്ണകുമാർ ഇന്ദിരയുടെ അരികിലേക്ക് പുഞ്ചിരിയോടെ കടന്നു വന്നതും.

 

എന്താ ഇന്ന് വലിയ സന്തോഷമാണല്ലോ

 

അതെ  അതുപിന്നെ ഇല്ലാതിരിക്കുമോ

എന്താണെന്ന് ഒന്നുപറഞ്ഞിരുന്നേൽ എനിക്കും സന്തോഷിക്കാമായിരുന്നു.

 

ഹ്മ്മ് സന്തോഷിക്കാം നല്ലോണം സന്തോഷിക്കാം അതിനുള്ളതൊക്കെ നമ്മുടെ മോൻ ചെയ്തു വെച്ചിട്ടുണ്ട്.

 

എന്തോന്നാ നിങ്ങളി പറയുന്നേ.

നമ്മുടെ മോൻ എന്തു ചെയ്തുന്നാ.

 

ഹ്മ്മ് നീ അവനെ ഒന്നിങ്ങോട്ട് വിളിച്ചേ.

അമ്മയുടെ വിളികേട്ട് അവരുടെ ഇടയിലേക്ക് വന്ന രാജീവൻ കൃഷ്ണകുമാറിന്റെ മുഖത്തെ സന്തോഷം കണ്ട് ഒന്ന് നിന്നു.

 

എന്താ അച്ഛാ എന്തിനാ വിളിച്ചേ.

 

നമുക്കു ഒരിടം വരെ പോകണം നീ വാ എന്ന് പറഞ്ഞോണ്ട് രാജീവനെയും കൂട്ടി പുറത്തേക്കു നടന്നു.

 

എന്താ അച്ഛനും മോനും  കൂടെ ഒപ്പിക്കാൻ പോകുന്നെ.

 

അതൊക്കെ യുണ്ടെടി. നീ നോക്കിക്കോ ഇതറിയുമ്പോൾ എന്നെക്കാളും കൂടുതൽ സന്തോഷം നിനക്കായിരിക്കും കേട്ടോ.

അതെന്താണാവോ അങ്ങിനെ ഒരു കാര്യം.

അതെ ഇവനെന്റെ മോൻ തന്നെയാ.

 

അതിന്നാണോ മനസ്സിലായെ.

 

ഹ്മ്മ്.

അതെ ഇവൻ സ്നേഹിക്കുന്ന പെൺകുട്ടി അതായതു നമ്മുടെമരുമകൾ ആരാണെന്നറിയുമോ ഇന്ദിരെ നിനക്ക്.

ആരാ നിങ്ങൾ അച്ഛനും മോനും പറഞ്ഞാലല്ലേ ഞാനറിയു.

എന്നാൽ കേട്ടോ.

നമ്മുടെ ശ്രീവത്സൻ ഇല്ലെയെടി.

Leave a Reply

Your email address will not be published. Required fields are marked *