“”…ഇവന്റെ മുഖത്തുനോക്കിയാണ് പേരിട്ടിരുന്നതെങ്കിൽ ശ്രീകുട്ടൻമാറി ശ്രീകുണ്ടനായേനെ..!!”””_ വായിലിരുന്ന ഇഡ്ഡലി ഒരുസൈഡിലേയ്ക്കൊതുക്കി ഗ്യാപ്പുകണ്ടെത്തിക്കൊണ്ട് മാമനുംകിലുത്തി…
“”…ദേ… മാമാന്നുവിളിച്ച വാകൊണ്ട് വേറേവിളിപ്പിയ്ക്കരുത്..!!”””_ പൊളിഞ്ഞുവന്ന ശ്രീ രൂക്ഷമായൊന്നുനോക്കീതും,
“”…എന്നാ ഞാന്നിന്റമ്മേടടുക്കെ പറഞ്ഞുംകൊടുക്കും..!!”””_ ന്നായി പുള്ളി… ഉടനെ മീനാക്ഷിയിടപെട്ടു;
“”…എന്നാലും ആഹാരത്തിന്റെ മുന്നെയിരുത്തി ആ പാവത്തിനെ കരയിച്ചത് ശെരിയായില്ല ശ്രീക്കുട്ടാ..!!”””
എന്നാൽ ഞാനപ്പോഴെല്ലാം കുറച്ചെയറ് പിടിച്ചുതന്നിരുന്നു… ഞാൻവീട്ടിൽ
പക്കാ സീരിയസ്സാണെന്നവര് കരുതിക്കോട്ടേന്നഭാവത്തിൽ…
“”…അതേ… ഇനിയിപ്പെന്നാ പണിയാന്നുപറഞ്ഞാലും സമയത്താഹാരംകഴിച്ചിട്ടുള്ള ഉത്തരവാദിത്വമൊക്കെമതി കേട്ടോ… അവനോന്റാരോഗ്യം കളഞ്ഞിട്ടുള്ള പണിയൊന്നുംവേണ്ടാന്ന്..!!”””_ എന്റടുത്തേയ്ക്കു കസേരവലിച്ചിട്ട് അതിലേയ്ക്കിരുന്നുകൊണ്ട് ചേച്ചിപറഞ്ഞു… കൂടെ രണ്ടിഡ്ഡലികൂടി പ്ളേറ്റിലേയ്ക്കിടുവേം ചെയ്തു…
എന്നാലെനിയ്ക്കാണേൽ ആകെയൊരു വല്ലായ്കയായി… സ്വന്തംവീട്ടുകാര് കാണിയ്ക്കാത്ത സ്നേഹോംകരുതലും മറ്റൊരാള് കാണിയ്ക്കുമ്പോൾ കണ്ണൊക്കെ നിറയുന്നപോലൊരു തോന്നൽ…
“”…നിങ്ങളൊക്കെ കഴിച്ചോ..??””‘_ വിഷയംമാറ്റാനായി ഞാനൊരു ചൂണ്ടയിട്ടുനോക്കിയെങ്കിലും കൊളുത്തിയില്ല… ഞങ്ങളുവന്നവഴി കഴിച്ചിട്ടാവന്നതെന്ന മറുപടിയ്ക്കൊപ്പം വീണ്ടുംകുറേ ഉപദേശംകൂടിവന്നു… കൂട്ടത്തിൽ ഞങ്ങളാകെ മെലിഞ്ഞുപോയീന്ന കുറ്റംപറച്ചിൽ കൂടിയായപ്പോൾ പൂർത്തിയായി… ഉപദേശംകൊണ്ട് വയറുപൂർണ്ണമായും നിറച്ചിട്ടാണെണീറ്റത്…