“”…നിങ്ങക്കു കഴിച്ചേച്ചു കുളിയ്ക്കാമ്പോയാൽ പോരായ്രുന്നോ..?? തളന്നതല്ലേ..??”””_ ഞങ്ങളിറങ്ങിവരുന്നതു കണ്ട ജോക്കുട്ടന്റെയമ്മ ഞങ്ങൾടടുത്തേയ്ക്കുവന്ന് വാത്സല്യപൂർവ്വം ചോദിച്ചു…
“”…ഓ.! അതെങ്ങനാമ്മാ… ഇവരെപ്പോലാണോ
ഞങ്ങക്കുകൊറച്ചു
വൃത്തികൂടിപ്പോയില്ലേ..!!”””_ കഴിച്ചുകൊണ്ടിരുന്ന മാമനേം ശ്രീയേംചൂണ്ടിയശേഷം കൈ കൂട്ടിത്തിരുമ്മിക്കൊണ്ട്
മീനാക്ഷിയൊന്നു കൊളുത്തീതും അമ്മയൊന്നു ചിരിയ്ക്കുകമാത്രംചെയ്തു… ഉടനെ,
“”…ഉവ്വ.! നേരത്തെ
കയ്യുംകഴുകാണ്ട് കഴിയ്ക്കാനിരുന്നവളല്ലേ നീ..??””‘_
ശ്രീ തിരിച്ചടിച്ചു… ശേഷം ഇഡ്ഡലിവിളമ്പിക്കൊണ്ടുനിന്ന ചേച്ചിയോടായി അവൻതുടർന്നു;
“”…ആന്നേ… നിങ്ങളപ്പൊ വന്നില്ലായ്രുന്നേ
തിന്നിട്ടുകൈകഴുകാൻ
വെച്ചേക്കുവായ്രുന്നു… എന്നിട്ടാണിപ്പൊടുക്കത്തെ വൃത്തി..!!”””
“”…ആണോടീ മീന്നൂസേ..??”””_ മീനാക്ഷിയെനോക്കി ചിരിച്ചുകൊണ്ട് ചേച്ചിതിരക്കിയതും,
“”…മിന്നൂസോ..??”””_ ന്നുംചോദിച്ച്
മാമൻ വാപൊളിച്ചു…
“”…ഏഹ്.! അപ്പതു നിങ്ങൾക്കറിയില്ലായ്രുന്നോ..??”””_ അങ്ങോട്ടേയ്ക്കുവന്ന് ഞങ്ങൾക്കൊപ്പമിരുന്നുകൊണ്ട് ജോക്കുട്ടൻതിരക്കീതും അവന്മാര് ചുമലുകുലുക്കി…
“”…നമ്മടെ മീനൂന്റെ ചെല്ലപ്പേരാ മിന്നൂസ്..!!”””_ പറഞ്ഞതിനൊപ്പം ചേച്ചിയെന്റെ പ്ളേറ്റിലേയ്ക്കും ഇഡ്ഡലിവിളമ്പി…
“”…ഉഫ്.! ഈ പേരിടുന്നസമയത്ത് അവരുനിന്റെ മുഖത്തോട്ട് നോക്കിയില്ലായ്രുന്നോടീ..??”””_ ശ്രീയാണ്… അതിനുടനേ,
“”…ഓ.! പിന്നേ… നിന്റെ
പറച്ചിലുകേട്ടാ തോന്നുവല്ലോ,
നിന്റെ മുഖത്തുനോക്കിയാ പേരിട്ടേന്ന്..!!”””_ എന്തേലും പറയണോല്ലോന്നുകരുതി
മീനാക്ഷിയും തിരിച്ചടിയ്ക്കാനായി ശ്രെമിയ്ക്കുന്നുണ്ടായ്രുന്നു…