എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

…പാവം.! ആ തീരുമാനത്തോട്
ചെക്കൻ കുണ്ടികാണിച്ചു പ്രതിക്ഷേധിയ്ക്കുമെന്ന് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചുകാണില്ല… ഇവളെവിടെ പരിപാടിയവതരിപ്പിച്ചാലും ഇതുതന്നാണോ ഗതി..??

അങ്ങനവളേംകിലുത്തി, ചളിയുമടിച്ചിരിയ്ക്കുമ്പോളാണ് നോമിന്റെതന്തപ്പടി പ്രത്യക്ഷനായത്… ഇനി ആദിപുരുഷിന് വിഎഫ്എക്സ് ഉണ്ടാക്കിയ കൂട്ടത്തില് വല്ലവനുമാവോ
എന്റപ്പൂപ്പനും…

പുള്ളിവന്നപാടേ,

“”…നിനക്കൊക്കെയീ തുണിയൊക്കെ മാറീട്ടെങ്കിലും നടന്നൂടേ..??”””_ ന്നൊറ്റ ചാട്ടമായ്രുന്നൂ എന്റടുത്ത്…
അവരുടെയൊക്കെ മുന്നിലുവെച്ച്
എന്റെ നെഞ്ചത്തുകേറാൻ വേറൊന്നുംകിട്ടാഞ്ഞിണ്ട് പാഞ്ഞുവന്നതാണ്… സൗകര്യപ്പെടില്ലാന്ന് പറയാനോങ്ങിയതാണേലും മുമ്പിലിരിയ്ക്കുന്നത് അവരായതുകൊണ്ടുമാത്രം ആ പോകുവാന്നൊരു മറുപടിമാത്രംകൊടുത്തു
ഞാനടങ്ങി…

അതോടെ പുതിയകുനഷ്ടുകൾ വരുന്നതിനുമുന്നേ എല്ലാവരും വെള്ളവുംകുടിച്ചെഴുന്നേറ്റു… എന്നാപ്പിന്നെ അവർക്കു റൂമുകൂടി കാണിച്ചുകൊടുത്തിട്ടുവന്നിട്ട് കുളിയ്ക്കാമെന്നപ്ലാനിൽ അവരേംവിളിച്ചുകൊണ്ട്
ബാഗുമെടുത്ത് ചെറിയമ്മേടെ വീട്ടിലേയ്ക്കു നടക്കുമ്പോഴാണ്,

“”…ഇവരേങ്കൊണ്ടങ്ങാട്ടാണോ പോവുന്നത്..?? അപ്പൊ നിന്റെഫ്രെണ്ട്സിനെ എവടെക്കിടത്തും..??”””_ ന്നുംചോദിച്ച് കീത്തു വിളിച്ചുകൂവിയത്… ഞാനതിനു തിരിഞ്ഞൊന്നു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല… നേരെ ചെറിയമ്മേടെ വീട്ടിലേയ്ക്കുവിട്ടു… അവർക്കു റൂമുകളും കാണിച്ചുകൊടുത്ത് റെസ്റ്റെടുക്കാൻപറഞ്ഞിട്ട് ഞങ്ങളുമൊന്നു കുളിച്ചുവരാമെന്നുപറഞ്ഞ് തിരിച്ചിറങ്ങി… വന്നുകേറുമ്പോൾ ഹോളിൽത്തന്നെ തന്തേംമോളും വീർപ്പിച്ചുകെട്ടി നിൽപ്പുണ്ട്… ഞങ്ങളെക്കണ്ടതും,

Leave a Reply

Your email address will not be published. Required fields are marked *