“”…ഓ.! നമ്മള് സൈക്കോ…
നീയും നിന്റെകെട്ട്യോളും എല്ലാംതികഞ്ഞോരും… പിന്നേ… എന്നെക്കാളും
കിങ്ജോങ്ങിനുചേരുന്നത് നിന്റെ പെണ്ണുമ്പിള്ളയെയാ..!!”””
“”…ഉവ്വ.! എന്നിട്ടുവേണം അങ്ങേരെയിവള് പൊളന്നുതിന്നാൻ… ഒരു പ്രസിഡന്റൊക്കെ വീട്ടിനുമുന്നിൽവന്നുനിന്ന് തലേക്കയ്യുംവെച്ച് പ്രാകുന്നതൊന്നോർത്തുനോക്ക്… ഇതീപ്പരം നാണക്കേടു വേറെയുണ്ടോ..??”””_
ഞാൻചോദിച്ചതും എല്ലാരുംകൂടി മീനാക്ഷിയെനോക്കി ആക്കിച്ചിരിയ്ക്കാൻ തുടങ്ങി…
…ഇതിപ്പൊ
ഞാനെന്തുചെയ്തിട്ടാ എന്നെയിതിലേയ്ക്കു
വലിച്ചിടുന്നതെന്ന ഭാവത്തിൽ കിളിയുംപറന്നിരിയ്ക്കുവായ്രുന്നൂ മീനാക്ഷി… കിട്ടിയതു ബോണസാണേലും അതേറ്റതായി ഭവിയ്ക്കാതെ കക്ഷിയൊന്നു ചിരിച്ചുകാണിച്ചു…
എന്നിട്ടെന്റെ കയ്യിലിരുന്ന കുഞ്ഞിനെ മെല്ലെതോണ്ടിവിളിച്ച് വരാനായി കൈകാണിച്ചു…
സാധാരണ രണ്ടുംതമ്മിൽ കീരിയുംപാമ്പും തമ്മിലുള്ള സ്നേഹബന്ധമായ്രുന്നെങ്കിലും, ചെക്കൻപോയില്ലെങ്കിൽ മീനാക്ഷിയെ വീണ്ടുമെയറിൽ കേറ്റാമെന്നുള്ള എന്റെപ്ലാനിനെ ഊമ്പിച്ചുകൊണ്ട് ചെക്കനവൾടെ ദേഹത്തേയ്ക്കുചാഞ്ഞു… ഒരുപക്ഷേ വീട്ടീന്നുപോരുമ്പോക്കൊടുത്ത ഉമ്മയിലൂടെ ചെക്കൻ തന്റെ ശത്രുതമറന്നുകളഞ്ഞതാവാം… അല്ലെങ്കിലവിടെക്കണ്ട മുൻപരിചയമുള്ളതുകൊണ്ടുമാവാം… അതോയിനി വിശന്നു തൊലഞ്ഞിരിക്കുന്നതുകൊണ്ട് ഇവൾടെകൂടെപ്പോയാൽ എന്തെങ്കിലും കിട്ടാണ്ടിരിയ്ക്കില്ലാന്നുള്ള പ്രതീക്ഷയാണോ..??
…എന്നാ വലിച്ച്.! കാക്കയ്ക്കു കൊടുക്കാമ്മെച്ചേക്കുന്ന ബലിച്ചോറുവരെ കട്ടുതിന്നുന്നവൾടടുക്കെയാണ് ചെന്നുകേറിക്കൊടുത്തേക്കുന്നെ… ഇതിലുംഭേദം നിന്റെസൈക്കോത്തള്ള തന്നായ്രുന്നെടാ ചെക്കാ..!!_ എന്റെകയ്യീന്ന് മീനാക്ഷിയുടടുക്കലേയ്ക്കവൻ ചാടിപ്പോയത് ഒട്ടുംസുഖിയ്ക്കാതെ ഞാൻ സ്വയംനിന്നുതെറിച്ചു…