എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…അല്ല… എനിയ്ക്കറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ.. നിങ്ങളുശെരിയ്ക്കും സൈക്കോയാണോ പെണ്ണുമ്പിള്ളേ..?? അതോ, ഇതിനെവിടേലും കിടന്നുകിട്ടീതാണോ..?? അല്ല… ഇത്രേംദുഷ്ടത്തരം ഈക്കെളവീടെ മനസ്സിൽമാത്രേ ഞാങ്കണ്ടിട്ടുള്ളു… അതോണ്ട് ചോദിച്ചതാ… ഒന്നൂല്ലേലും സ്വന്തംകുഞ്ഞല്ലേ..??”””_ നിവർത്തിയില്ലാണ്ട് ഞാൻ ചോദിച്ചുപോയി…

“”…കൊച്ചാണേലും തന്തയാണേലും അവനോന്റെരീതിയ്ക്കു നിൽക്കണം… ഇല്ലേലിതല്ല… ഇതിലപ്പുറോംകിട്ടും..!!”””_ ചേച്ചീടെമറുപടി…

“”…ആഹ്.! നല്ല ബെസ്റ്റ്തള്ള… ശോ.! ഇതുപോലൊന്നൂടൊണ്ടായ്രുന്നെങ്കി കൊറിയയ്ക്കു കൊണ്ടോയി കിങ്ജോങ്ങണ്ണന് കെട്ടിച്ചു കൊടുക്കായ്രുന്നു… അങ്ങേരെങ്കിലും സ്വന്തംതെറ്റ് തിരിച്ചറിഞ്ഞേനെ..!!”””_ ഞാൻതിരിച്ചടിച്ചു… അതിന്,

“”…ഓ.! ഇനീപ്പെന്തിനാ വേറൊന്ന്; ഇവളെത്തന്നെ കൊടുത്തോന്ന്..!!”””_ അതായ്രുന്നൂ ജോക്കുട്ടന്റെമറുപടി…

“”…അയ്യ.! നല്ലളിഞ്ഞ കോമഡി… കൂഴച്ചക്കയ്ക്കു കാണോല്ലോ ഇതിലുംകടുപ്പം… കഷ്ടം..!!”””_ ചേച്ചിയ്ക്കതു പിടിച്ചിട്ടില്ല… അത്രേന്നേരം തമാശമട്ടിലായ്രുന്നേലും അപ്പൊ പുള്ളിക്കാരികേറി കലിപ്പായി…

“”…ഓ.! ഇനീപ്പതിന്റെപേരില് നിങ്ങളുതമ്മില് വഴക്കുവേണ്ട… എല്ലാംനമ്മടെ തക്കുടൂന്റെഭാഗ്യം… ഒന്നൂല്ലേലും അവനുസ്വന്തായ്ട്ടൊരു സൈക്കോത്തള്ളയില്ലേ… സ്കൂളിലൊക്കെചെന്നിട്ട് അവനൊരു വെലസ്സുവെലസ്സും… എന്റമ്മ സൈക്കോയാടാ.. സൈക്കോന്നൊക്കെ..!!”””_ ഞാനതുപറഞ്ഞതും പുള്ളിക്കാരിയെന്നെ ചെറഞ്ഞൊരുനോട്ടം…

Leave a Reply

Your email address will not be published. Required fields are marked *