“”…ഹലോ.! മാഡം പോകുന്നില്ലേ..??”””_ ചെരിഞ്ഞിരുന്ന് ചേച്ചി, മീനാക്ഷിയോടുചോദിച്ചതിന്,
“”…മ്ചും..!!”””_ ന്നും പറഞ്ഞൊരു തലയാട്ടലായ്രുന്നു മീനാക്ഷി… എന്നിട്ടാണ് തനെന്താണു കാണിച്ചതെന്നുപോലും അവളാലോചിച്ചത്…
“”…അല്ല… അത്… അതുപിന്നെ ഞാഞ്ചെന്നാലും എന്നെയവരു കൂട്ടുവൊന്നുവില്ല… അവർക്കുള്ള പണിയേയുള്ളൂന്നുമ്പറഞ്ഞ് പഠിക്കാമ്പറഞ്ഞുവിടും… അതോണ്ടാ ഞാൻ..”””_ നന്നായ്ട്ടൊന്നു ചമ്മിയെങ്കിലും അതാർക്കും മനസ്സിലാവാണ്ടിരിയ്ക്കാൻ
പെണ്ണുനിന്നു ന്യായീകരിച്ചു മെഴുകുവായ്രുന്നു… എന്നാലതേറ്റില്ലാന്നവൾക്കു മനസ്സിലായത് ഉടനേതന്നെ അപ്പുറത്തുനിന്നുകേട്ട പൊട്ടിച്ചിരിയിലായ്രുന്നു… കൂട്ടത്തിൽ,
“”…അല്ലാതടുക്കളേക്കേറാൻ
കൊച്ചിനു മടിയായ്ട്ടൊന്നുവല്ല കേട്ടോ..!!”””_ ന്ന ജോക്കുട്ടന്റെ ഡയലോഗുകൂടിയായപ്പോൾ
ഡോക്ടറൂട്ടി നിന്നുവിളറി…
“”…ദേ പെണ്ണേ… അടുക്കളപ്പണിയൊക്കെ
ഇപ്പൊഴേ പഠിച്ചോട്ടോ… അല്ലെങ്കിലമ്മമാരുടെ കാലംകഴിയുമ്പൊ പട്ടിണികിടക്കേണ്ടിവരും… പറഞ്ഞില്ലാന്നുവേണ്ട..!!”””_ എന്റെകയ്യിലിരുന്ന് എല്ലാരേംമാറിമാറി നോക്കുവായ്രുന്ന തക്കുടുസാറിന്റെ കവിളിലൊരു കുത്തുവെച്ചുകൊണ്ട് സീതാന്റിപറഞ്ഞു…
“”…അങ്ങനെയാണെങ്കി ആന്റീടെയീമോള്
അടുക്കളേക്കേറിയങ്ങ് മലമറിയ്ക്കുവാണല്ലോ..??!!”””_ അച്ചുവിനെച്ചൂണ്ടിക്കൊണ്ട് സീതാന്റിയുടെ അണ്ണാക്കിലടിച്ചുകൊടുത്തശേഷം മീനാക്ഷിതുടർന്നു;
“”…അപ്പൊപ്പിന്നെ
നിങ്ങടെയൊക്കെ കാലശേഷം
ഇവളും പട്ടിണിയായ്രിയ്ക്കോലോ..??”””