എല്ലാവരും നൈസിനൊതുങ്ങുവാണെന്ന് മനസ്സിലായതും, എന്നാപ്പിന്നെ റൂമിൽപ്പോയൊന്നു റെസ്റ്റെടുക്കാമെന്നായി ഞാൻ…
“”…ഹലോ… അപ്പൊ നീയുംപോകുവാണോ..??
എന്നാക്കുറച്ചു വെള്ളം തന്നേച്ചുപോടാ..!!”””_ ചേച്ചിയുടച്ഛനാണതു പറഞ്ഞത്… സത്യംപറഞ്ഞാലപ്പോഴാണ് ഞാനുമതേക്കുറച്ചു ചിന്തിച്ചത്…
…വന്നിത്രേംനേരമായ്ട്ട് ഒരുതുള്ളിവെള്ളം കൊടുത്തിട്ടില്ല പാവങ്ങൾക്ക്… മാത്രോമല്ല, അവരു ചോദിച്ചുമേടിച്ചു കുടിയ്ക്കേണ്ടവസ്ഥയുംവന്നു… നമ്മളവിടെചെന്നയുടൻ ഫുഡ്കഴിയ്ക്കാൻ പറഞ്ഞവരോട് ഈ ചെയ്തതാലോചിച്ചപ്പോൾ എനിയ്ക്കു
ചെറിയൊരു ജാള്യതതോന്നി… ഉടനെ,
…നീയെന്താടീ
ഓർക്കാഞ്ഞേന്നുള്ളമട്ടിൽ
മീനാക്ഷിയെ തുറിച്ചുനോക്കീതും അതേഭാവത്തിൽ അവളെന്നേയും നോക്കിദഹിപ്പിയ്ക്കുവായ്രുന്നു…
“”…അയ്യോ.! അതുമറന്നു…
ഇപ്പൊ എടുക്കാമേ..!!”””_ അടുക്കളയിലേയ്ക്കുനടന്ന ചെറിയമ്മയതുകേട്ട് തിരിച്ചുവന്നു…
“”…സംസാരിയ്ക്കുന്നതിനിടയിൽ മറന്നുപോയതുകൊണ്ടാട്ടോ..!!”””
“”…അയ്യോ.! അതൊന്നുംസാരമില്ല… ഞാനിവനെ ചുമ്മായിളക്കാനായ്ട്ട് പറഞ്ഞെന്നേയുള്ളൂ..!!”””_ എന്നെച്ചൂണ്ടിക്കൊണ്ടച്ഛൻ പറഞ്ഞതും,
“”…അതേയതേ… ഇനിയവന്റെവായീന്ന് രണ്ടെണ്ണംകേൾക്കുമ്പൊ അച്ഛന്റെ ഇളക്കോംതീരും… ദാഹോംമാറും..!!”””_ അച്ചുവിരുന്ന് കിലുത്തി… അതിനവരെല്ലാമിരുന്ന് ചിരിയ്ക്കുകകൂടിചെയ്തപ്പോൾ മനുഷ്യരെ കാണാത്തമട്ടിലൊരു നോട്ടമായ്രുന്നൂ ചെറിയമ്മ… ശേഷം വളിച്ചൊരു ചിരിയുംചിരിച്ചുകൊണ്ട് അടുക്കളയിലേയ്ക്കു നടക്കുവേംചെയ്തു…