കൂട്ടത്തിലൊരു ബാഗുമെടുത്തു ഞാൻമുന്നേനടന്നു… ഒരെണ്ണമെടുത്തോണ്ട് മീനാക്ഷിപുറകേയും… അപ്പോഴാണ് ഞാനെന്റെ വീട്ടുകാരെ ശ്രദ്ധിയ്ക്കുന്നത്… വല്ലാത്തൊരുഭാവത്തിൽ ഞങ്ങളെയെല്ലാം നോക്കി നിൽക്കുവാണെല്ലാം… കുനിഞ്ഞൊരു പ്ലാവിലയെടുക്കാത്ത ഞാൻ ഒരുകയ്യിൽ തക്കുടുനേം മറ്റേക്കയ്യിൽ ബാഗുമെടുത്തിട്ടു വരുന്നതുകാണുമ്പോ ഞെട്ടാതിരിയ്ക്കുന്നതെങ്ങനാ..??
“”…ശ്രീക്കുട്ടാ… വീട് തുറന്നുകിടക്കുവാണോടാ..??”””_ കുട്ടയുംതൂമ്പയും നിലത്തുവെയ്ക്കാൻപോലും മറന്നപോലെ ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്ന അവനോടുചോദിച്ചതിന് ഒന്നു തലയാട്ടാൻമാത്രമേ അവനും കഴിഞ്ഞുള്ളൂ…
“”…ആഹാ…
ഇതാണോ ശ്രീക്കുട്ടൻ..?? അവിടായ്രുന്നപ്പോ ഇവരെപ്പോഴും മോനെക്കുറിച്ചുതന്നാ പറഞ്ഞോണ്ടിരുന്നത്… കാണുന്നതിപ്പോഴാന്നുമാത്രം..!!”””_
അച്ഛനടുത്തേയ്ക്കുചെന്ന് അവനോടുപറഞ്ഞപ്പോഴും അവനു കിളിവന്നിട്ടില്ലായ്രുന്നു… ഇതൊക്കെയാരെന്നറിയാത്ത സ്ഥിതി…
“”…ഡാ… ഇതാടാ ജോക്കുട്ടൻ… അതച്ഛൻ… ഇതാരതിയേച്ചി..
ഇതച്ചു… ഇതുചേച്ചീടച്ഛനുമമ്മേം… ഇതുജോക്കുട്ടന്റമ്മ…
പിന്നിതുഞങ്ങടെ തക്കുടു..!!”””_ ഒറ്റയടിയ്ക്കു ഞാനെല്ലാരേമൊന്നു പരിചയപ്പെടുത്തി… അതിനുമൊരു തലയാട്ടൽമാത്രമേ അവനിൽനിന്നുവന്നുള്ളൂ…
“”…എന്നാ ബാ…
അതാവന്റെ വീട്…
അവടെയാ നിങ്ങക്കു റൂം സെറ്റാക്കിയേക്കുന്നെ..!!”””
“”…അതൊക്കെ പോകാടാവേ… ആദ്യംഞങ്ങളു നിന്റെ വീട്ടിലൊന്നുകേറട്ടെ… നീയാ ബാഗവടെവെയ്ക്ക്..!!”””_ പറഞ്ഞുകൊണ്ടച്ഛൻ നേരെവീട്ടിലേയ്ക്കുകേറി…
അച്ഛനുപിന്നാലെയായി എല്ലാരുമകത്തേയ്ക്കു കേറി… മീനാക്ഷിതന്നെയാണ്
അവരെയൊക്കേം സ്വീകരിച്ചിരുത്തീത്… ഞാനാണേൽ തക്കുടൂനേം പിടിച്ചുനിന്ന് എല്ലാത്തിനേംമാറിമാറി
നിരീക്ഷിയ്ക്കുന്ന തിരക്കിലും… കാര്യമെന്താണെന്നറിയില്ലേലും കുടുംബത്തിലൊറ്റെണ്ണത്തിന്റെ
മുഖത്തൊരുതെളിവില്ല…
ഇവരെല്ലാങ്കൂടി വന്നതൊന്നും അവർക്കിഷ്ടായ്ട്ടില്ലാന്നു തോന്നുന്നു…