“”…എന്താടാ ഉണ്ടക്കണ്ണാ
നോക്കണത്..?? മനസ്സിലായില്ലേ..?? ഇതുഞാന്തന്നാടാ..!!”””_ പറഞ്ഞുകൊണ്ടൊന്നുചിരിച്ചതും അപ്പുറത്ത്
ആളെമനസ്സിലായപോലൊരു ആശ്ചര്യഭാവം… കൂട്ടത്തിലെന്തോ
ഒരു ശബ്ദവുമുണ്ടാക്കിക്കൊണ്ട് ചെക്കനെന്റെനേരെ ചാഞ്ഞു… ആ സ്നേഹംകണ്ടതും ദേഹത്തെ ചെളിപോലുംനോക്കാതെ ഞാനവനെമേടിച്ച്
നെഞ്ചോടുചേർത്തു…
കൂട്ടത്തിൽ കവിളത്തൊരുമ്മയുംകൊടുത്തു…
ഉടനെ താടിയുരഞ്ഞിക്കിളിപൂണ്ടയവൻ എക്കിച്ചിരിയ്ക്കാനും തുടങ്ങി…
“”…ആ.! നിങ്ങളായ്രുന്നോ..??
ഇവൻ വിളിച്ചുകൂവുന്നതും കഴിയ്ക്കാനിരുന്നയിവൾ എഴീച്ചോടുന്നതുമൊക്കെ
കണ്ടപ്പോൾ ഞങ്ങൾക്കരുതി മീനൂന്റച്ഛനുമമ്മയുമാവുംന്ന്..!!”””_ പുറത്തെ കലപിലബഹളത്തിനിടയിൽ അമ്മയുടെ ശബ്ദംകേട്ടാണ് ഞാൻതിരിഞ്ഞുനോക്കീത്… നോക്കുമ്പോൾ അമ്മയുംചെറിയമ്മയും ശ്രീക്കുട്ടിയും അമ്മായിമാരുമൊക്കെ നിരന്നുനിൽപ്പുണ്ട്… എന്നാലാരുടേം മുഖത്തൊരു താല്പര്യമില്ലാത്തപോലെ… ഇനിവന്നത് അവരു പ്രതീക്ഷച്ചവരല്ലാത്തകൊണ്ടാണോ ആവോ..?? എന്തായാലുമെനിയ്ക്കതത്ര സുഖിച്ചില്ല… ആരേലും വീട്ടിലുവരുമ്പോൾ ഇറങ്ങിവന്നൊന്നു സ്വീകരിയ്ക്കേണ്ടത് മര്യാദയല്ലേ..??!!
“”…അതിനുഞങ്ങള് മീനൂന്റച്ഛനുമമ്മേമല്ലാന്നാരാ
പറഞ്ഞേ..?? ഇവള് ഞങ്ങടെമോളുതന്നെ… അല്ലേടീ..??”””_ ചേച്ചിയുടച്ഛൻ മീനാക്ഷിയെ ചേർത്തുപിടിച്ചങ്ങനെ ചോദിച്ചതും ചിരിച്ചുകൊണ്ടവൾ തലകുലുക്കി… അതോടമ്മേടെവായിൽ പിരിവെട്ടി…
ഉടനെ,
“”…അതങ്ങു പള്ളീപ്പോയ്പ്പറഞ്ഞേച്ചാമതി… അവിടിപ്പൊ പുതിയമക്കളെയാരേം എറ്റെടുക്കുന്നില്ലാന്നുപറേഡീ..!!”””_ ഡോറിക്കൂടെ തലപുറത്തേയ്ക്കിട്ട് അച്ചുപറഞ്ഞു… ശേഷം,