“”…എന്നിട്ട് നിന്റെകയ്യിൽ ശകലം ചെളിപോലുമില്ലല്ലോടീ..??”””_ മീനാക്ഷിയെക്കിലുത്തിക്കൊണ്ട് സീതാന്റിചോദിച്ചതും പുള്ളിക്കാരത്തിയൊന്നു ചമ്മി… ഞാൻനോക്കുമ്പോളവൾ കയ്യിലെ ചെളിയൊക്കെ കഴുകിയേക്കുവാ… ആക്രമണത്തിന് തയ്യാറാവുകയായ്രുന്നെന്നു തോന്നുന്നു… എന്റെ വിളികേട്ടതും ചാടിയിറങ്ങിയിങ്ങ് പോന്നിട്ടുണ്ടാവും…
“”…പണിതീർന്നതേ ഓടിയതാ… ഇപ്പങ്ങോട്ടു പോയതേയുള്ളൂ..!!”””_ പാവമല്ലേന്നുകരുതി ഞാനൊന്നു സപ്പോർട്ട് ചെയ്യാൻനോക്കി…
“”…അയ്യോടീ… സപ്പോർട്ടുചെയ്യുന്നത് നോക്കിയ്ക്കേ..!!”””_ വായിൽനിന്നെന്തേലും വീഴുന്നതും കാത്തിരുന്നപോലെ അച്ചുവതിൽ ചാടിപ്പിടിച്ചു… നേരത്തേയടിച്ചുകിട്ടിയതിന്റെ വിഷമംതീർക്കണമല്ലോ…
“”…എന്റച്ഛാ… ഞാന്നിങ്ങളോടെ പ്രത്യേകമ്പറഞ്ഞതല്ലേ… വരുമ്പോളിവളെയൊന്നും കൊണ്ടുവരണ്ടാന്ന്..!!”””_ ഞാനച്ഛന്റെനേരെ തിരിഞ്ഞു…
അതിന്,
“”…അതു ഞങ്ങളുമ്പറഞ്ഞതാ…
പിന്നെ തീറ്റയെവടെക്കിട്ടിയാലും കവിഴ്ന്നങ്ങുവീണോളുവെടാ… കരഞ്ഞുകീറി കൂടെപ്പോന്നതാ..!!”””_ അത്രയുംനേരം മിണ്ടാതെനിന്ന ചേച്ചിയുടച്ഛനും അവൾക്കിട്ടൊന്നു കൊളുത്തീതും ഞങ്ങളെ എയറിൽക്കേറ്റാൻനോക്കി സ്വയമെയറിലാവുന്ന
അവസ്ഥയിലായി അച്ചു… ഇങ്ങനെപോയാൽ ഇവൾ
കീത്തൂനൊരു വെല്ലുവിളിയാകാൻ സാധ്യതയുണ്ട്…
“”…ഓ.! ഇപ്പങ്ങനായല്ലേ..?? എന്നാ ഞാനങ്ങുപോയേക്കാം..!!”””_ പറഞ്ഞുകൊണ്ടവള് കൊതികുത്തി വണ്ടിയിലേയ്ക്കുകേറി…
അപ്പോളാണ് സീതാന്റിയുടെ
കയ്യിലിരുന്ന തക്കുടുവിനെഞാൻ ശ്രെദ്ധിയ്ക്കുന്നത്… ചൂടു കാരണമാണോ ആവോ… ചെക്കൻ ഉടുപ്പൊന്നുമിട്ടിട്ടില്ല. നിക്കറിന് മുകളിൽ ആകെയുള്ളത് കഴുത്തിലെ ചെറിയസ്വർണമാല മാത്രം.
പുള്ളിക്കാരനെന്നെ നിന്നെ ഞാനെവടെയോ കണ്ടിട്ടുണ്ടല്ലോടാന്നഭാവത്തിൽ തുറിച്ചുനോക്കുവാണ്…