എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

ഇനിയാര് ചത്തൂന്നുപറഞ്ഞാലും
വല്ലതുംതിന്നിട്ടേയുള്ളൂ ബാക്കിക്കാര്യമെന്നുംപറഞ്ഞ്
കയ്യിലെടുത്തുപിടിച്ച കുട്ടയും നിലത്തേയ്ക്കിട്ട്
നടക്കാൻതുടങ്ങുമ്പോളാണ് ഗെയ്റ്റിന്റെമുന്നിലായി ഒരു വണ്ടിവന്നുനിന്നത്… തിരിഞ്ഞുനോക്കുമ്പോളൊരു
ക്രിസ്റ്റയാണ്… നമ്പർപ്ലേറ്റിലേയ്ക്കൊന്നുകൂടി നോക്കീതും
ഞാനെക്സൈറ്റ്മെന്റിന്റെ കൊടുമുടിതാണ്ടി…

“”…നിർത്തണ്ടാ… കേറിവാ… സീനില്ലാ..!!”””_ കയ്യിലിരുന്ന തൂമ്പയുമെറിഞ്ഞ് കൈകൊണ്ട് അകത്തേയ്ക്കു ക്ഷണിച്ചാങ്ങ്യംകാട്ടി ഞാനങ്ങോട്ടേയ്ക്കോടി… കൂട്ടത്തിൽ തിരിഞ്ഞുനോക്കി,

“”…മീനാക്ഷീ… ഓടിവാടീ… ദേ അച്ഛനുമമ്മേമൊക്കെ വന്നൂ..!!”””_ ന്ന് വിളിച്ചുകൂവാനും ഞാൻമറന്നില്ല…

മുറ്റത്തേയ്ക്കു വണ്ടികയറിയപ്പോഴേയ്ക്കും
ഞാനടുത്തെത്തിയിരുന്നു… ആസമയത്ത് വിശപ്പോദാഹമോന്നും ഞാനോർത്തിരുന്നില്ലെന്നത് മറ്റൊരുസത്യം…

ചെന്നപാടെ മുൻവശത്തെ ഡോർതുറന്നതും വെളുക്കനെ ചിരിച്ചുകൊണ്ട് ഒരു വെള്ളമുണ്ടും ഷർട്ടുംധരിച്ച് ജോക്കുട്ടന്റച്ഛൻ പുറത്തേയ്ക്കിറങ്ങി…

“”…സിദ്ധൂ..!!”””_ നിറഞ്ഞ സ്നേഹത്തോടൊരുവിളി…
കൂട്ടത്തിൽ,

“”…സുഖവാണോടാ..??”””_ ന്നൊരു ചോദ്യവും… അതിനൊപ്പം തോളത്തേയ്ക്കു കയ്യിടാനൊരുങ്ങുമ്പോഴാണ്
ഞാൻ ബോധവാനായത്…

“”…പിടിയ്ക്കല്ലേ… മൊത്തംചെളിയാ..!!”””

“”…പിന്നേ… ഒരു ചെളി… നീയൊന്നുപോയേടാ ചെർക്കാ..!!”””_ അതുമ്പറഞ്ഞ് അച്ഛനെന്റെ തോളിൽകയ്യിട്ട് മേത്തേയ്ക്കുചേർത്തു…

“”…നീയെന്താടാ കണ്ടംപൂട്ടിന് പോയതാർന്നോ..??”””_ പിന്നാലെ ഡ്രൈവിങ്സീറ്റിൽനിന്നുമിറങ്ങിയ
ജോക്കുട്ടന്റെ കളിയാക്കൽ… അവനൊരു നീലഷർട്ടിലും നീലക്കരയുള്ളമുണ്ടിലും ചെത്തായിവന്നേക്കുവാ… ഞാനവനെനോക്കി ചിരിയ്ക്കുമ്പോൾ,

Leave a Reply

Your email address will not be published. Required fields are marked *