എന്തായാലും ചോറുരുട്ടാനല്ലാതെ മറ്റൊരധ്വാനത്തിനും കൈ പൊന്തിയ്ക്കാത്ത മീനാക്ഷിയും അതിനെല്ലാം കട്ടയ്ക്കെനിയ്ക്കൊപ്പംനിന്നു…
കക്ഷീടെ കൈനല്ലോണം വേദനിയ്ക്കുന്നുണ്ടെന്നൊക്കെ മുഖംകണ്ടാലറിയാം… ഇടയ്ക്ക് ഹൗ… ഊശ്… അമ്മേന്നൊക്കെയുള്ള ചെറിയശബ്ദശകലങ്ങളും
കേൾക്കാം… എന്നാലതൊന്നുംഞാൻ മൈന്റ്ചെയ്യാമ്പോയില്ല… നോക്കിപ്പോയാലോ, എന്തെങ്കിലും ചോദിച്ചുപോയാലോ അവളതുതരമാക്കും… അതുമ്പറഞ്ഞാസാധനം കേറിപ്പോയാൽപ്പിന്നെ ബാക്കി ഞാനൊറ്റയ്ക്കു പണിയേണ്ടിവരും…
അങ്ങനെ മടുത്തുതൊലഞ്ഞുനിന്ന് പണിയെടുക്കുമ്പോഴാണ് പെട്ടെന്നു പിന്നിൽനിന്നൊരു ചോദ്യം;
“”…എന്താ എല്ലാരുങ്കൂടെ രാവിലേപരിപാടീ..??”””_ ന്ന്
തിരിഞ്ഞുനോക്കുമ്പോൾ പത്തറുപതുവയസ്സുള്ളൊരു കിളവനും പെണ്ണുംപിള്ളയാന്ന് തോന്നുന്നൊരു കിളവീങ്കൂടെ പുറകിൽനിൽക്കുന്നു… വല്യെന്തോ കണ്ടപോലൊരു ചിരിയും ഫിറ്റ്ചെയ്തിട്ടുണ്ട്…
“”…എന്താന്ന്..??”””_ കുന്തിച്ചിരുന്ന് കല്ലുറപ്പിയ്ക്കുവായ്രുന്ന ഞാൻ മുഖമൊന്നുയർത്തി…
“”…എന്താ
രാവിലേപരിപാടീന്ന്..??”””_
പുള്ളി ചോദ്യം വീണ്ടുമാവർത്തിയ്ക്കുമ്പോൾ റബ്ബർകുട്ടയിൽ അടുത്തറൗണ്ട് കല്ലുമായി അവരുമെത്തിയിരുന്നു… അതുമേടിച്ചുവച്ചിട്ട് ഞാനാപ്പുള്ളിയെനോക്കി;
“”…അതമ്മാവാ… കല്യാണോക്കെയല്ലേ… നാലാളുകൂടുന്നിടത്തീ പന്തലിനെങ്ങനാ തുണിയില്ലാണ്ട് നിർത്തുന്നെ..?? അതോണ്ടൊരു കോണാനുടുപ്പിച്ചു വിടുവായ്രുന്നു… എന്താ കൂടുന്നോ..?? അല്ലേ… താൻവന്നീ സാമാനമെല്ലാങ്കൂടെ താങ്ങിപ്പിടിച്ചേക്കുവോ..??”””_ ഒരു ഭാവവ്യത്യാസവുമില്ലാതങ്ങനെ പറഞ്ഞതും മൂപ്പീന്നിന്റെ ഇളിമറഞ്ഞു… എന്നാലുടനേ മീനാക്ഷിയുടെകളകളാന്നുള്ള ചിരികൂടായപ്പോൾ ആ തള്ള കെട്ടിയോനേംവലിച്ചോണ്ടു വലിഞ്ഞവടുന്ന്… കൂട്ടത്തിലെന്തോ മുറുമുറുക്കുന്നുമുണ്ടായ്രുന്നു…