അങ്ങനെകയ്യാലേടെ നീളംകൂട്ടാൻതന്നെ തീരുമാനിച്ചു… അതിനായി മീനാക്ഷിയെപറഞ്ഞുവിട്ട് കൊട്ടയുംതൂമ്പയുമെടുപ്പിച്ചു… ശേഷം, പറമ്പിലവടവടെയായി ചിതറിക്കിടന്ന കുറേ പാഴ്ക്കല്ലുകൾ വലിച്ചു ചുമന്നോണ്ടുവന്ന് മേൽക്കുമേലേയടുക്കി… അതിന്റെയിടഭാഗം മണ്ണിട്ടുനികത്തി… അങ്ങനൊരുവിധം പന്തലൊരല്പംനിവർത്തി, കല്ലിന്മേൽകേറ്റിവെച്ചു… എന്നാൽ പന്തലിന്റെ വെയ്റ്റുകാരണം കല്ലിരിയ്ക്കുന്നിടം പിന്നേംകുഴിഞ്ഞു… അതിനി നികത്താനായ്ട്ട് ഇനീം കല്ലിട്ടുപൊക്കണം… അങ്ങനേമാലോചിച്ചു നിൽക്കുമ്പോളാണ് മാമൻബ്രോ,
“”…നിന്റച്ഛനെയിങ്ങോട്ടു വിളിയ്ക്കെടാ..!!”””_ ന്നുപറഞ്ഞത്… അതിന്,
“”…എന്തിന്..??”””_ ന്നു തിരിച്ചുചോദിച്ചതും,
“”…ഈ തൂണുംതാങ്ങിപ്പിടിച്ച് കല്യാണംകഴിയുന്നേടംവരെ ഇവടെങ്ങാനും നിയ്ക്കാമ്പറ… അതാവുമ്പൊ പന്തലിന് കണ്ണുതട്ടുകേമില്ല..!!”””_ മാമന്റെമറുപടി…
“”…പക്ഷേ പുള്ളീടെ മോന്തേംകണ്ടിട്ട് കേറുന്നവന് തിന്നാന്തോന്നണ്ടേ..??”””_ അങ്ങനെപറഞ്ഞുകൊണ്ട് ഞാനവടൊക്കൊന്നു നോക്കിയെങ്കിലും ആളെക്കണ്ടില്ല… കണ്ടിരുന്നേ പന്തലിന്റെകാലേൽക്കൊണ്ട് കെട്ടിയിട്ടേനെ ഞാൻ… എന്നാലങ്ങേരെയെന്നല്ല,
ആരേമവിടെങ്ങും കാണാനില്ല… ഇടയ്ക്കിടെ ആരേലുമൊക്കെ സിറ്റൗട്ടിൽവന്നുനിന്ന് പണിയെന്തായീന്നുനോക്കി പോകുന്നതല്ലാതെ ഒരു കൈസഹായത്തിനുപോലും ഒന്നിനേംകിട്ടിയില്ല… മീനാക്ഷീടെകയ്യീന്ന് ഭേഷായി കിട്ടിബോധിച്ചതുകൊണ്ട് കീർത്തുപിന്നങ്ങോട്ടു തിരിഞ്ഞുപോലും നോക്കീതുമില്ല…
പിന്നതൊന്നുംകാര്യമാക്കാതെ
വീണ്ടും തൂണുപിടിച്ചുമാറ്റിവെച്ച് കല്ലിട്ടുപൊക്കാനായി തുടങ്ങുമ്പോളാണ് അടുത്തുള്ള കല്ലുകൾമൊത്തം തീർന്നിരുന്നത് കാണുന്നത്… മാമനേംശ്രീയേയും പറഞ്ഞുവിട്ട് അപ്പുറത്തെ സൈഡിൽനിന്ന് കൊണ്ടുവരീച്ചിട്ട്, ഞാനും മീനാക്ഷിയുംകൂടെ അതോരോന്നും വലിച്ചുപൊക്കി കയ്യാലയ്ക്കു മേലെവെച്ചു…