“”…അവടെക്കൊണ്ടുവെച്ചാൽ പിന്നേംമറിയുമെന്നാർക്കാ അറിയാത്തത്..?? അതോയിനി മനപ്പൂർവ്വം ചെയ്യുന്നതാണോ..?? എന്നോടുള്ളദേഷ്യം പന്തലിനോടല്ലതീർക്കേണ്ടത്..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തു… കേട്ടതും സ്വാഭാവികമെന്നോണം എനിയ്ക്കങ്ങടു പൊളിഞ്ഞുവന്നതാണ്… എന്നാൽ ഞാനെന്തേലും പറയുന്നതിനുമുന്നേ ഉരുണ്ടടിച്ചുവീണതിന്റെ സങ്കടത്തിലും ദേഷ്യത്തിലുംനിന്ന മീനാക്ഷി സീൻപിടിയ്ക്കുവായ്രുന്നു…
“”…നമ്മളുപണിയുന്നത് നെനക്കിഷ്ടപ്പെടുന്നില്ലേല് നീ നിന്റെ മറ്റവനെവിളിച്ചോണ്ടുവന്ന് പണിയിയ്ക്കെടീ… ദേ.. വെർതേ ഷോയിറക്കാൻനിൽക്കാതെ മിണ്ടാണ്ടെവിടേലുമ്പോയിരുന്നോണം… ഇല്ലേലെല്ലാങ്കൂടെ ഞങ്ങള് വലിച്ചുപറിച്ചുദൂരെയെറിയും..!!”””_ എന്നൊരലർച്ചയായ്രുന്നു അവൾ… അതുകേട്ടതും മാമനും ശ്രീയൂടെ എക്കിച്ചിരിയ്ക്കാനും തുടങ്ങി… അതോടെ കീത്തുവിന്റെ വായുടഞ്ഞു… ഇനീം നിന്നുകൊണച്ചാൽ അവള് തല്ലിയാലോന്നു പേടിച്ചാവും
പിന്നെക്കൂടുതലൊന്നും മിണ്ടാൻനിൽക്കാതെ കീത്തുവകത്തേയ്ക്കുവലിഞ്ഞു…
പക്ഷേ പോണപോക്കിൽ എന്നെ രൂക്ഷമായൊന്നു
നോക്കിപേടിപ്പിയ്ക്കാൻ കക്ഷിമറന്നിരുന്നില്ല…
…വരുകാ… വാങ്ങുകാ… പോവ്കാ…
പിന്നും വരുകാ… വാങ്ങുകാ… പോവ്കാ… ഇനിയിതിനാരെങ്കിലുമിവൾക്കു കൂലികൊടുക്കുണ്ടാവോ..??
എന്തായാലും പിന്നേം കുറച്ചുനേരങ്കൂടി എന്തുചെയ്യണമെന്നൊരൂഹോമില്ലാണ്ട്
ഞാൻ പന്തലേൽത്തന്നെ നോക്കിനിന്നു… പലയാവർത്തി ഇട്ടേച്ചുപോയാലോന്നുപോലും ചിന്തിച്ചതാണ്… പക്ഷെ, തോന്നിയില്ല… എത്രയൊക്കെ മാറ്റിനിർത്തിയാലും തരംകിട്ടുമ്പോൾ കുത്തിപ്പറഞ്ഞാലും ഒരുകാലത്തെന്റെ
എല്ലാമെല്ലാമായ്രുന്ന കീത്തുവേച്ചിയെ കണ്ണുനിറച്ചിറക്കിവിടാൻ മനസ്സനുവദിച്ചില്ല… എങ്ങനേങ്കിലും പന്തൽ നിവർത്തിയേപറ്റൂ… അതിനായി എത്രകൂട്ടായി ആലോചിച്ചിട്ടും മീനാക്ഷിപറഞ്ഞതല്ലാതെ മറ്റുവഴിയൊന്നും ഞങ്ങൾകണ്ടില്ല…