…ഇവളിത് വീണതോ.. അതോ
മുതുകു ചൊറിയുന്നതോ..??
സംഭവം ചെറുതായ്ട്ടിടിഞ്ഞിരുന്നിടത്തു കയറ്റിവെച്ചിരുന്ന തൂണിന്മേൽ താങ്ങിപ്പിടിച്ചിട്ട് മീനാക്ഷിയുടെ വെയ്റ്റുകൂടിയായപ്പോൾ മൊത്തത്തിൽ മറിഞ്ഞുപോയതാണ്… ഇതിപ്പോൾ ചന്ദ്രലേഖയിലെ ലാലേട്ടന്റെ തോളത്തേയ്ക്ക് അറുപതുകിലോടെ സിമന്റ്ചാക്കെടുത്ത് പിടിച്ചുകൊടുത്തപോലുണ്ട് പന്തൽ…
മീനാക്ഷിയാവട്ടെ ഉരുണ്ടടിച്ചുവീണത്തിന്റെ
ഷോക്കിലും, അവളാണ് പൊളിച്ചതെന്നുമ്പറഞ്ഞ് ഞാനെന്തെലും ചെയ്യുമോന്നുള്ളപേടിയിലും വല്ലാത്തൊരു ഭാവത്തിലെന്നെ നോക്കുന്നുണ്ട്…
“”…ഞാൻ… ഞനൊന്നും ചെയ്തതല്ല… അത് വീണ്ടും മറിഞ്ഞുവീഴാമ്പോയപ്പോ ഞാമ്പിടിയ്ക്കാൻ നോക്കീതാ..!!”””_ ഞാൻ നോക്കുന്നതുകണ്ടതും അവൾ ദയനീയമായിപറഞ്ഞു… സാധാരണനിലയിൽ കാരണംപോലുംനോക്കാതെ
ഞാനവളെക്കൊല്ലേണ്ടതാണ്, പക്ഷേ അന്നപ്പോളതിനു തോന്നിയില്ല… ഒന്നാമത് ഞാനതുകണ്ടിരുന്നു… പിന്നെയുള്ളത് നിങ്ങൾക്കൂഹിയ്ക്കാമല്ലോ… അതുകൊണ്ടുതന്നെ മറുപടിയായി ഞാനൊന്നു മൂളിയതുമാത്രമേയുള്ളൂ…
എന്നാലും ഇനിയെന്തുചെയ്യണമെന്നൊരു ചോദ്യമായ്രുന്നൂ മനസ്സുനിറയെ… ഇനിയും ദൂരത്തിൽ താങ്ങിക്കേറ്റിവെയ്ക്കാനുള്ള നീളം കാലിനില്ല… മാത്രവുമല്ല, അങ്ങനെവെച്ചാലും പന്തൽ നിവർന്നുനിൽക്കില്ല… അതിലുംഭേദം ഇങ്ങനെതന്നെ ഇരിക്കുന്നതാവും…
എന്നാലവരോടതു
പറയുന്നതിനുമുന്നേ
കീത്തുവെവിടുന്നോ പാഞ്ഞങ്ങോട്ടേയ്ക്കുവന്നു…
വന്നപാടെ,
“”…നിങ്ങളിതു പണിയുവാണോ പൊളിയ്ക്കുവാണോ..??”””_ ന്നൊരുചാട്ടം… ശേഷം,