എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…വെർതേനിന്ന്
കൊണയടിയ്ക്കാതെ വന്നു തൂണേപ്പിടീടാ… വലിച്ചു മേലെക്കേറ്റിവെയ്ക്കാം… ഈ വളഞ്ഞിരിക്കുന്ന കാലിന്റടീലിരുന്നു മൂഞ്ചാമ്പറ്റുന്നോൻ മൂഞ്ചീട്ടുപോട്ട്..!!”””_ ശ്രീ നിന്നൊന്നുതെറിച്ചതും പിന്നെ കൂടുതലായിനിന്ന് വക്രിയ്ക്കാതെ ഞങ്ങളുനാലൂടതിന്മേൽ പിടുത്തമിട്ടു… അങ്ങനൊരുവിധത്തിൽ തൂറിമെഴുകിയാ തൂണ് ഇടിഞ്ഞുപോയതിന്റെ കുറച്ചപ്പുറത്തേയ്ക്കായി ഉന്തിത്തള്ളിവെച്ചു… കൂടെ മീനാക്ഷിയും കയ്യാലേടെ മേലേയ്ക്കു കേറിയിരുന്നു…

“”…ഇതെന്നാ മുടിഞ്ഞവെയ്റ്റാടാ…
വല്ല ടാർപ്പായുംവലിച്ചുകെട്ടി കസേരയുംപിടിച്ചിടേണ്ട കാര്യമേയുണ്ടായുള്ളൂ… വെറുതേ മനുഷ്യനെ മെനക്കെടുത്താൻ..!!”””_ തൂണുവലിച്ചുകയറ്റിയപ്പോൾ പെയിന്റുപോയ ഉള്ളംകയ്യിൽ ഊതിക്കൊണ്ടു ഞാൻപറഞ്ഞു…
ഉടനെ,

“”…ഒന്നുമിണ്ടാണ്ടിരീടേ… ആ പെണ്ണുവല്ലതും കേട്ടിട്ടുവന്നാൽ പിന്നതുമതി… നമ്മള് ചിന്തിച്ചതും ചിന്തിയ്ക്കാത്തേമൊക്കെ ഊഹിച്ചെടുത്തു പൂരിപ്പിച്ചുകളേം..!!”””_ ന്നുപറഞ്ഞ് മാമനെന്നെ വിലക്കി…

“”…മാമൻബ്രോ… ഇതിനിനി താങ്ങുവല്ലതും കൊടുക്കണോ..??
അല്ല.! ആരേലുംവന്നിതേപ്പിടിച്ചാൽ എല്ലാംകൂടി പൊളിഞ്ഞുപറിഞ്ഞവന്റെ നെഞ്ചത്തിരിയ്ക്കാൻ ചാൻസ്ണ്ട്..!!”””_ ശ്രീയുടെ കരിനാക്ക് ജന്മനായുള്ളതാണെന്നും അല്ലാണ്ടു നനച്ചിട്ട് ഉണക്കാനിടാഞ്ഞിട്ട് കരിമ്പനടിച്ചതല്ലെന്ന് ഒരിയ്ക്കൽക്കൂടിത്തെളിഞ്ഞു…

മീനാക്ഷിയുടെ,

“”…എന്റമ്മോ..!!””””_ ന്നുള്ള നിലവിളികേട്ടു തിരിഞ്ഞുനോക്കിയ ഞങ്ങൾകാണുന്നത് ചെരിഞ്ഞുവരുന്ന തൂണാണ്… ഓടിച്ചെന്നതിനെ താങ്ങിപ്പിടിയ്ക്കുമ്പോഴേയ്ക്കും തൂണുംചാരിനിന്ന മീനാക്ഷി തറയിൽക്കിടന്നിഴയുന്നു…

Leave a Reply

Your email address will not be published. Required fields are marked *