“”…എന്റകൊച്ചേ… ഞാനേ കല്യാണപ്പെണ്ണിന്റെ ഒരേയൊരമ്മാവനാ… കല്യാണസമയത്തതിൽ
പങ്കെടുക്കാതിവടെ കയ്യാലേല് മണ്ണിട്ടോണ്ടുനിന്നാ
നാട്ടുകാരുവന്നെന്റെ
കവാലമടിച്ചു പൊട്ടിയ്ക്കും..!!”””_ പറഞ്ഞുകൊണ്ട് മാമനും കയ്യാലേടെതാഴത്തിറങ്ങി…
എന്നിട്ടു താഴേയ്ക്കുപോയ കാലിൽപ്പിടിച്ചേച്ച്,
“”…ഇനീപ്പിതുപൊക്കാൻ
വല്ല റോക്കറ്റേലുംകെട്ടി വിടേണ്ടിവരൂന്നാ തോന്നുന്നേ..!!”””_ ന്നൊരു ഡയലോഗും…
അതുകേട്ടതും ഞാനും ശ്രീയും പരസ്പരമൊന്നുനോക്കി… ഉടനെ,
“”…അയ്യോ.! ഇതുതന്നല്ലേ ശ്രീക്കുട്ടനവടെവെച്ച്
പറഞ്ഞതും..??”””_ ന്ന് അതിശയത്തോടെ
വായിൽകയ്യുംവെച്ച് മീനാക്ഷിചോദിയ്ക്കുവേം ചെയ്തു…
“”…എന്റെമീനൂ… ഞാനിങ്ങേരേം ഇവനേമൊന്നും ഇന്നുമിന്നലേം കാണാന്തുടങ്ങീതല്ല… ഇവനൊക്കേതുനേരത്ത് എങ്ങനൊക്കെച്ചിന്തിയ്ക്കൂന്ന് എനിയ്ക്കുകാണാപാഠവാ..!!”””_ അതിനവൾക്കു മറുപടികൊടുത്തശേഷം,
“”…എടാ… നമുക്കീകാലുവലിച്ച് മേലെക്കേറ്റി വെയ്ക്കാം… നിന്നോളുമെന്ന് തോന്നുന്നു..!!”””_ ന്ന്
ശ്രീ കൂട്ടിച്ചേർത്തു… അതിന്,
“”…നിന്നാലും പട്ടി മുള്ളാൻ നിയ്ക്കുന്നപോലായ്രിയ്ക്കും നിയ്ക്കുന്നത്..!!”””_ ന്ന് മാമൻ മറുപടിയുംകൊടുത്തു…
“”…അല്ലാണ്ടുപിന്നെന്തോ ചെയ്യാൻ..?? ഇതിന്റെ മണ്ടയാണെങ്കി സ്ക്രൂചെയ്തു വെച്ചേക്കുവാ.. അല്ലായ്രുന്നേ കുറച്ചങ്ങോട്ടു മാറ്റി നാട്ടിയാൽ മതിയാർന്നു..!!”””
“”…ഏയ്.! അതൊന്നുമ്പറ്റൂല്ലാ.. പന്തലിനാത്തെ സ്ഥലംകുറഞ്ഞോവും..!!”””_ അന്നിടിയാനുള്ളസാധ്യത മുന്നിൽക്കണ്ട് ഇതേയഭിപ്രായമ്പറഞ്ഞ അശോകൻമാമനോട് എന്റെതന്തപ്പടിപറഞ്ഞ ഡയലോഗുകടമെടുത്തു ഞാനൊരുകീറുകീറി… അതുകൂടിക്കേട്ടതും അടുത്തേയ്ക്കുവന്നാൽ ഞങ്ങളെന്തെലും പറഞ്ഞാലോന്നുകരുതി സിറ്റൗട്ടിൽവന്നുനിന്ന അങ്ങേര് സ്ഥലംകാലിയാക്കുവായ്രുന്നു…