…തന്തയ്ക്കിട്ടൊരുപണി
എന്നല്ലാതെ സത്യത്തിൽ വേറൊന്നുംഞാൻ ചിന്തിച്ചിട്ടേയുണ്ടായില്ല… അപ്പോളിത്രേംനാളായ്ട്ടും എന്നെക്കുറിച്ചിവള് ഇങ്ങനൊക്കെയാണോ ചിന്തിച്ചുവെച്ചേക്കുന്നേ..?? ദേഷ്യംവരുമ്പോൾ വല്ലതുമൊക്കെ വിളിച്ചുപറയോന്നല്ലാതെ
അവൾക്കു ദോഷംവരുന്നതെന്തേലും ഇന്നേവരെ ഞാൻചിന്തിച്ചിട്ടുണ്ടോ..??
“”…കീത്തൂ… ദേ… വായ്ക്കു നെറിയില്ലാന്നുകരുതി വായിലുവരുന്നതുമൊത്തം വിളിച്ചുപറയരുത്… ഈ കഴിഞ്ഞദിവസങ്ങള് മൊത്തം രാവെന്നില്ല പകലെന്നില്ലാതെ ഓരോന്നിനോരോന്നിനായി ഇവനും കിടന്നോടുന്നത് കാണുന്നവളല്ലേ നീയും… എന്നിട്ടുമിങ്ങനെ
നന്ദിയില്ലാത്ത വർത്താനമ്പറയാൻ നെനക്കുപറ്റുന്നല്ലോന്നാണ്… കഷ്ടംതന്നെ..!!”””_ കീത്തുവിന്റെനേരേനിന്ന് മീനാക്ഷിയൊറ്റ തെറിപ്പായ്രുന്നു… ഒരുനിമിഷം കീത്തൂനിട്ട് കിട്ടുംന്നുപോലും ഞാൻകരുതിപ്പോയി…
“”…മീനൂ… നീയതുവിട്… ആ തന്തയ്ക്കൊണ്ടായതല്ലേ,
അപ്പൊപ്പിന്നെ ഇതൊക്കെപ്രതീക്ഷിച്ചാൽമതി..!!”””_ മീനാക്ഷിയെ തണുപ്പിയ്ക്കാനായി പറഞ്ഞശേഷം ശ്രീയെന്റെനേരേ തിരിഞ്ഞു;
“”…ഞാൻ വിളിച്ചയല്ലേ… അപ്പെന്റോടെവന്നിരുന്നേൽ ഇമ്മാതിരിയൂമ്പിയ വർത്താനങ്കേൾക്കണോരുന്നോ..??”””_ ന്നൊരു ചോദ്യവും… ശേഷം,
“”…ഇങ്ങോട്ടു വാടാ..!!”””_ ന്നുംപറഞ്ഞ് എന്നേംപിടിച്ചുവലിച്ചവൻ പുറത്തേയ്ക്കിറങ്ങുവായ്രുന്നു… എന്നാൽ റൂമീന്നിറങ്ങുന്നതിനിടയിൽ രംഗമൊന്നു തണുപ്പിയ്ക്കാനായി ഞാനമ്മായിയോടായി ചോദിച്ചു;
“”…മാമൻബ്രോയെവടെ..?? എഴീച്ചില്ലേ..??”””