എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…ഞാനെങ്ങോട്ടുംവരണില്ല… എനിയ്ക്കു കുറച്ചുനേരം ഒറ്റയ്ക്കിരിയ്ക്കണം… എന്നാലുമെനിയ്ക്കൊരു കയ്യബദ്ധംപറ്റീപ്പൊ നീ കുടുംബത്തൊള്ളോരെമൊത്തം വിളിച്ചോണ്ടു വന്നല്ലേടാ… എനിയ്ക്കിനിമേലിൽ നിന്റെമുഖംകാണണ്ട… എറങ്ങിപ്പൊക്കോ..!!”””_
സങ്കടവും ദേഷ്യവുമെല്ലാംകൂടി കൂടിക്കലർന്ന് വല്ലാത്തൊരു മാനസികാവസ്ഥയിലായ്രുന്നൂ ഞാൻ…

“”…നെനക്കിതെന്തടാ മെയ്രേ..?? രാത്രീലെ കാറ്റിലുംമഴേലും പന്തലിന്റൊരു കാലുപോയി… അതവടെ മൊണ്ടിയടിച്ചു നിയ്ക്കുമ്പൊ നീയിരുന്ന് കഞ്ചാവുകളിയ്ക്കുന്നോ..?? ഇങ്ങോട്ടെറങ്ങി വാടാ..!!”””_ നെറുകംതലയ്ക്കിട്ടൊരു
കൊട്ടുംതന്ന് ശ്രീയതുപറഞ്ഞപ്പോൾ കണ്ണുംമിഴിച്ചിരിയ്ക്കാനല്ലാതെ
മറ്റൊന്നും പറയാമ്പറ്റീല…

“”…ഏഹ്..??
പന്തലുപൊളിഞ്ഞൂന്നോ..??
അയ്യോ.! മൊത്തംപൊളിഞ്ഞോ..??”””_ അത്രയുന്നേരം എല്ലാംകേട്ടുനിന്ന മീനാക്ഷിയുടെചോദ്യം…

“”…ഓ.! ഇനി മുഴുവനും പൊളിഞ്ഞൂന്നുകേട്ടാലേ സന്തോഷമാവുള്ളായ്രിയ്ക്കും..!!”””_ ഉടനതേറ്റുപിടിച്ചുകൊണ്ട്
റൂമിനുപുറത്ത് ചുവരേൽച്ചാരിനിന്ന് കീത്തുമൊഴിഞ്ഞു…

“”…എന്റെകീത്തൂ… ഞാന്തേ അങ്ങനൊന്നുമുദ്ദേശിച്ചു
ചോദിച്ചതല്ല… അല്ലേലുമതുകേട്ട് സന്തോഷിയ്ക്കുന്ന സംസ്കാരമൊന്നുമല്ലെന്റേത്..!!”””

“”…ഓഹോ.! എന്നുവെച്ചാൽ എന്റതങ്ങനത്തെ സംസ്കാരമാണെന്ന്..!!”””_
മുന്നിലുനിന്ന ശ്രീക്കുട്ടിയേം
വലിച്ചുമാറ്റി പോരുകോഴിയെപ്പോലെ കീത്തുവകത്തേയ്ക്കുവന്നതും,

“”…അതേ… നല്ലൊരു ദിവസായ്ട്ട് രണ്ടൂടെക്കിടന്നു തല്ലുപിടിയ്ക്കാതെ
ആ പന്തലിന്റെ കാര്യത്തിലെന്തേലും തീരുമാനമാക്ക് നിങ്ങള്..!!”””_ ന്നുംപറഞ്ഞുടനേ അമ്മയിടയ്ക്കുകേറി…

Leave a Reply

Your email address will not be published. Required fields are marked *