“”…മീനൂ… സിത്തുവോ..?? സിത്തുവെവടെ..??”””_ വെപ്രാളംകലർന്നുള്ള ശ്രീയുടെ ശബ്ദമാണ് ആദ്യംകേട്ടത്…
അതിനവള്,
“”…ഉറങ്ങുവാ..!!”””_ ന്ന് മറുപടികൊടുത്തതും,
“”…പിന്നേ… ഈ നേരത്താവന്റൊരു പള്ളിയുറക്കം… പോയി വിളിച്ചെറക്കടാ..!!”””_ ന്നുള്ള ചെറിയമ്മേടെചാട്ടം…
…പിന്നേ… വിളിച്ചിറക്കിയാൽ കൂടെപ്പോവാൻ ഞാനാരവന്റെ കാമുകിയാ..?? ഒന്നുപോണം ഹേ..!!_ ന്ന് മനസ്സിൽപിറുപിറുത്തുകൊണ്ട് ഞാൻതിരിഞ്ഞു കിടക്കുമ്പോഴേയ്ക്കും ശ്രീയകത്തേയ്ക്കു കേറിയിരുന്നു…
“”…സിത്തൂ… ഡാ കോപ്പേ… എഴീയ്ക്കടാ..!!”””_ രണ്ടുവട്ടം പിടിച്ചുകുലുക്കി നോക്കിയെങ്കിലും അനങ്ങാതെകിടന്നപ്പോൾ കവിഴ്ന്നുകിടന്നയെന്റെ കുണ്ടിയ്ക്കിട്ടൊന്നു പൊട്ടിച്ചവൻ… കിട്ടീതും വില്ലുപോലെ പൊങ്ങിവരുവായ്രുന്നു…
“”…എന്ത്രാ പൂ… പൂ…
പുന്നാരമോനേ… നെനക്കിതെന്തോത്തിന്റെ കഴപ്പാടാ..!!”””_ എഴുന്നേറ്റിരുന്ന് കണ്ണുതിരുമി വാതിൽക്കലേയ്ക്കു നോക്കുമ്പോൾ നാലുമണിയ്ക്കു സ്കൂളുവിടാൻകാത്ത് ബാഗുമായിനിൽക്കുന്ന
പിള്ളേരുടെകൂട്ട് നിൽക്കുവാ സകലതും… അമ്മയും ചെറിയമ്മയും അമ്മായിയും കീത്തുവും ശ്രീക്കുട്ടിയുമുൾപ്പെടെ സകലതുങ്ങളുമുണ്ട്… എല്ലാത്തിന്റേം മുഖത്താകെയൊരു ഞെട്ടലും പരിഭ്രമോമൊക്കെണ്ട്…
…ഈശ്വരാ.! ഇന്നലെയിനി കൂടെക്കിടന്നത് മീനാക്ഷിയല്ലായ്രുന്നോ..?? ഇറങ്ങിയോടിയാലോ..??
“”…ഡാ കോപ്പേ… നീയിതെന്തോ ചിന്തിച്ചിരിയ്ക്കുവാ..?? ഇങ്ങോട്ടെഴുന്നേറ്റു വന്നേ..!!”””_ പറഞ്ഞുകൊണ്ട് ശ്രീയെന്റെ കൈയ്ക്കുപിടിച്ചതും
ഞാനവന്റെകൈ തട്ടിമാറ്റി…