“”…എടാ… മനഃപൂർവ്വല്ലടാ… എന്നെക്കൊണ്ട് ചിരിനിർത്താൻ പറ്റാഞ്ഞിട്ടാ..!!”””_ ന്നുംപറഞ്ഞവൾ കവിഴ്ന്നുതന്നെ കിടന്നു…
“”…അതൊരു തൊഴികിട്ടുമ്പോൾ തനിയേ നിന്നോളും..!!”””_ ഞാൻകലിപ്പോൾ അവൾപിന്നേം കുലുങ്ങിച്ചിരിയ്ക്കാൻ തുടങ്ങി…
“”…എന്തായാലും നീയൊരവതാരം തന്നെടാ..!!”””_ അവൾ കടിച്ചുപിടിച്ചുകൊണ്ടു പറഞ്ഞു…
ഉടനെ വെട്ടിത്തിരിഞ്ഞ ഞാൻ,
“”…നിന്റെ തന്തയാടീ അവരാതം..!!”””_ ന്നുംപറഞ്ഞ് അവൾടെ കഴുത്തിനു കുത്തിപ്പിടിയ്ക്കാൻ ചെന്നു…
“”…എടേ… അവരാതോന്നല്ല, അവതാരംന്നാ പറഞ്ഞേ..!!”””_
ന്നവൾ തിരുത്തിയശേഷം
വീണ്ടുമെന്നെനോക്കി ഒറ്റച്ചിരിയായ്രുന്നു… കോന്ത്രമ്പല്ലുകൾ കാട്ടിയുള്ളയാ ചിരിയുടെ
സൗന്ദര്യത്തിലെപ്പോഴോ
കുലുക്കംതട്ടിയ എന്റെമനസ്സ് പിന്നതിലങ്ങനെ തഴുകിനടക്കുവായ്രുന്നു…
എന്തായാലും എന്റെതന്തപ്പടിയുണ്ടേൽ വൈബല്ല, വാണമാവേയുള്ളൂന്നു മീനാക്ഷിയോടു പറഞ്ഞയാവാക്കുകൾ അക്ഷരംപ്രതിസംഭവിച്ചു… പക്ഷേയതിനു കല്യാണത്തിന്റെ തലയ്ക്കുംദിവസംവരെ കാത്തിരിയ്ക്കേണ്ടി വന്നെന്നുമാത്രം…
എന്താന്നല്ലേ, വിശദായ്ട്ടുതന്നെ പറയാം…
അന്നത്തെദിവസം രാവിലേയെഴുന്നേൽക്കുന്നത് ഡോറിന്മേലുള്ള തട്ടലുംമുട്ടലും കേട്ടിട്ടാണ്… കല്യാണത്തിരക്കിന്റെ ഓട്ടത്തിനിടയിൽ പാതിരാത്രിയെപ്പോഴോ വന്നുകിടന്നതുകൊണ്ട് മുട്ടലുകേട്ടിട്ടും കണ്ണുതുറക്കാനായി പറ്റീരുന്നില്ല…
“”…നാശമ്പിടിയ്ക്കാൻ…
ഈ വെളുപ്പാങ്കാലത്തേ വിളിച്ചെഴീപ്പിയ്ക്കാന്ന്
ഇവർക്കെന്തേലും നേർച്ചയുണ്ടോ ആവോ..??”””_ എന്നെ ചേർന്നുകിടന്നിരുന്ന മീനാക്ഷിയുടെസ്വരം ഇതിനിടയിലെപ്പോഴോ കേൾക്കുവേംചെയ്തു… കുറച്ചുകഴിഞ്ഞപ്പോൾ ഡോറിന്റെ കൊളുത്തെടുക്കുന്നതും ഞാനറിഞ്ഞു…